സിനിമയിലെ വൈകാരിക രംഗങ്ങളെല്ലാം അതിന്റെ കൃത്യമായ പെര്‍ഫക്ഷനിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് മമ്മൂട്ടി എന്ന മഹാനടന്റെ ഏറ്റവും വലിയ കഴിവുകളിൽ നിന്നാണ്. ഇത്തരത്തിലുള്ള മമ്മൂട്ടിയുടെ അഭിനയ മികവുകൊണ്ട് എന്നും ഓർത്തിരിക്കാൻ കഴിയുന്ന നിരവധി ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് ഇദ്ദേഹം തന്നിട്ടുണ്ട്.
മമ്മൂട്ടിയുടെ അടുത്ത ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലിജോ ജോസ് പല്ലിശ്ശേരി ആണ് ഈ ചിത്രം ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം മമ്മൂട്ടിയുടെ വ്യത്യസ്തമായൊരു പ്രകടനമാണ് ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ നടൻ ജയസൂര്യ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെല്ലാം ഏറ്റെടുത്ത് വൈറലായിരിക്കുന്നത്. ചിത്രത്തിലെ ഷൂട്ടിംഗ് നടക്കുമ്പോൾ മമ്മൂട്ടിയുടെ ഒരു ഇമോഷണല്‍ സീൻ കണ്ട് ലിജോ വളരെയധികം ഇമോഷണൽ ആയി എന്നാണ് ജയസൂര്യ പറഞ്ഞത്.
“മമ്മൂക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ മമ്മൂക്ക കരഞ്ഞാല്‍ അതിനൊപ്പം നമ്മളും കരഞ്ഞുപോകും എന്നതാണ്. അതിന്റെ അനുഭവം എനിയ്ക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ മൊമന്റൊക്കെ ഉണ്ടായിട്ടുണ്ട്.
ഇപ്പൊ ലിജോയുടെ പടത്തിലെ ഒരു ഇമോഷണല്‍ സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ലിജോയും, സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുകയാണ്.
സീൻ ഷൂട്ട്ചെയ്ത് കഴിഞ്ഞ മമ്മൂക്ക ‘ലിജോ എവിടെ പോയി?’ എന്ന് ചോദിച്ചു. ലിജോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞപ്പോള്‍ ലിജോ നിൽക്കുന്ന സ്ഥലത്തേയ്ക്ക് മമ്മൂക്കയും പോയി. ‘തനിക്കെന്താ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ’ എന്ന് മമ്മൂക്ക ലിജോയോട് ചോദിച്ചപ്പോൾ ‘അതല്ല മമ്മൂക്ക.. ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോയി’ ഇങ്ങനെയായിരുന്നു ലിജോയുടെ മറുപടി.”
ഇതായിരുന്നു ജയസൂര്യ പങ്കുവെച്ചത്. വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടും, മികച്ച മേക്കിങ് കൊണ്ടുമെല്ലാം തന്റെ സിനിമകൾ മികച്ചതാക്കുന്ന മലയാളത്തിലെ തന്നെ മുൻനിര സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പല്ലിശ്ശേരി. ലിജോയുടെ സിനിമകളെല്ലാം തന്നെ ഒരുപാട് നിരൂപകപ്രശംസ പിടിച്ചുപടുകയും, ഏറെ ആരാധകരെ നേടിയെടുത്ത ചിത്രങ്ങളാണ്.
അതുപോലെ തന്നെ ഒരുപാട് വിവാദങ്ങൾക്കും ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകൾ വിധേയമാകാറുണ്ട്. ഈയടുത്ത് റിലീസായ ലിജോയുടെ ചിത്രം ചുരുളി ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിധേയമായിരുന്നു. എന്നാൽ പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.