പാർപ്പിടം ലഭിക്കുന്നതിനായി ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിച്ച എല്ലാ വ്യക്തികളും കാണുക. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഇങ്ങനെ.

ഓരോ ജനങ്ങളും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധങ്ങളായ പദ്ധതികൾ വഴി വീടുകൾ അനുവദിച്ചിട്ടും അത് പൂർത്തിയാക്കാൻ കഴിയാത്ത വ്യക്തികൾക്ക് വീണ്ടും പാർപ്പിടം നിർമ്മിച്ചു കൊടുക്കുവാനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു.

അതിന് പുറമേ പുതിയ പാർപ്പിടം പണിയുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അതോടൊപ്പം നിലവിൽ ഭൂമിയും പാർപ്പിടവും ഇല്ലാത്ത വ്യക്തികൾക്ക് വേണ്ടിയുള്ള അപേക്ഷകളും സ്വീകരിച്ചിരിക്കുകയാണ്.

നിലവിൽ നാലാംഘട്ട ലൈഫ് മിഷൻ പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഇപ്പോൾ കരട്‌ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. അർഹരായവരുടെ പട്ടിക ആയിരിക്കും കരട് ലിസ്റ്റിൽ ഉണ്ടാവുക. അർഹരായവരുടെ പട്ടിക സാധാരണക്കാർക്ക് കാണുവാൻ സാധിക്കുകയില്ല. അർഹതയുണ്ടായിട്ടും പട്ടികയിൽ ഇടം നേടാത്ത വ്യക്തികൾക്ക് അപ്പീൽ നൽകാവുന്നതാണ്.

ഒരു വെള്ള പേപ്പറിൽ നമ്മുടെ കാര്യങ്ങൾ വിശദമായി എഴുതിയ ഒരു പരാതി ആയിട്ടാണ് അപ്പീൽ നൽകേണ്ടത്. റേഷൻ കാർഡ് ഇല്ലാത്ത വ്യക്തികളെ ഈ ഒരു പദ്ധതിയിൽ പരിഗണിക്കുന്നതല്ല. എന്നാൽ അതിഥികളായ വ്യക്തികൾക്ക് റേഷൻകാർഡ് കൊടുത്തുകൊണ്ട് ഈ ഒരു പദ്ധതിയിൽ പരിഗണിക്കുന്നതാണ്.

9 ക്ലേശ ഘടകങ്ങൾ അടങ്ങുന്ന ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവും മുൻഗണന നൽകുക. ഒരേ ക്ലേശ ഘടകങ്ങൾ തന്നെ പല വ്യക്തികൾക്കും വരുകയാണെങ്കിൽ അതിൽ കൂടുതൽ പരിഗണന നൽകുന്നതിനാണ് മുൻഗണന നൽകുക.

ആദ്യഘട്ടത്തിൽ ക്ലേശ ഘടകങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. എന്നാൽ പാർപ്പിടം നിർമ്മിക്കുന്ന സമയമാവുമ്പോഴേക്കും കൂടുതൽ അന്വേഷണം ശക്തിപ്പെടുത്തുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ഒരാൾക്കും അനർഹമായി പാർപ്പിടം ലഭിക്കുകയില്ല.