മാസങ്ങളോളം നാരങ്ങകൾ കേടുകൂടാതെ എങ്ങനെ സൂകഷിക്കാം.. മറ്റു അറിയാത്ത നുറുങ്ങുവിദ്യകളും. ഇതൊന്നും ഇത്രയും കാലം അറിഞ്ഞില്ലല്ലോ കഷ്ടം

നമ്മൾ എല്ലാവരും നാരങ്ങ വാങ്ങുന്നു. എന്നാൽ ഒരു നാരങ്ങ വാങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം, അത് ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടാകുമെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. കുറച്ച് ദിവസങ്ങൾക്ക് ശേഷം നാരങ്ങ വരണ്ടതായി കാണാം.

ദിവസങ്ങളോളം നാരങ്ങകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഒരു നുറുങ്ങ് വിദ്യ ഇവിടെ ഇന്ന് നിങ്ങളുമായി പങ്കിടുന്നു.

ആദ്യം നാരങ്ങകൾ നന്നായി കഴുകുക. അല്പം ഉപ്പ് വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. കേടായ നാരങ്ങകൾ മാറ്റി പകരം ഒരു പാത്രത്തിൽ നല്ല നാരങ്ങകൾ മാത്രം ഇടുക. ഈ നാരങ്ങകൾ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. നാരങ്ങയിൽ വെള്ളം അടങ്ങിയിരിക്കരുത്. ഒരു നനവില്ലാത്ത പത്രം എടുത്ത് ഈ നാരങ്ങ അതിലേക്ക് മാറ്റുക

പിന്നെ ഒന്ന് ചെറുതായി ഈർപ്പമെല്ലാം പോയതിനു ശേഷം നമുക്ക് അത് ഏതെങ്കിലും പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ വയ്ക്കാം. ഈ പ്ലാസ്റ്റിക് പാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറോ എട്ടോ മാസത്തേക്ക് നാരങ്ങകൾ കേടുകൂടാതെയിരിക്കും. നാരങ്ങകൾ നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം നിലനിൽക്കും.

നമ്മൾ നാരങ്ങ വാങ്ങുമ്പോൾ എല്ലായ്പ്പോഴും നല്ല മഞ്ഞ നിറത്തിലുള്ള നാരങ്ങകൾ ലഭിക്കില്ല. നമുക്ക് പച്ച നാരങ്ങകളും ലഭിക്കും. പച്ച നാരങ്ങകളിൽ നിന്ന് ജ്യൂസ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പച്ച നാരങ്ങയിൽ നിന്ന് ജ്യൂസ് എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങാണിത്.

ആദ്യം ഒരു കത്തി എടുത്ത് നാരങ്ങയിലേക്ക് കുത്തുക. എന്നിട്ട് അത് അങ്ങനെത്തന്നെ സ്‌റ്റോവ് ഓണാക്കി തീകുറച്ചു വച്ച് ചെറുനാരങ്ങ ചെറുതായി ചൂടാക്കുക. തീയിൽ നിന്ന് എടുത്തിട്ട് ചെറുനാരങ്ങ മുറിക്കുക. കുറഞ്ഞ ചൂടിൽ നാരങ്ങ പിഴിഞ്ഞെടുക്കുക. നമുക്ക് ധാരാളം ജ്യൂസ് ലഭിക്കും.

നാരങ്ങ വാങ്ങുമ്പോൾ നമുക്ക് കേടായ നാരങ്ങ ലഭിക്കും. കേടായ നാരങ്ങ എങ്ങനെ ഉപയോഗപ്രദമാക്കാം

നാരങ്ങയുടെ മോശം ഭാഗം മുറിച്ച് കളയുക. ബാക്കിയുള്ള നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. ഇനി ഈ ജ്യൂസ് ഒരു ഐസ് ക്യൂബ് ഇട്ടിട്ടുള്ള പാത്രത്തിൽ ഒഴിക്കുക. അപ്പോൾ ഈ നാരങ്ങാ നീര് കേടാകാതെ നാരങ്ങാവെള്ളം കുടിക്കുമ്പോൾ എടുത്ത് ഉപയോഗിക്കാം.

നമുക്ക് ഉണങ്ങിയ നാരങ്ങകളും ഉപയോഗിക്കാം

നാരങ്ങ എടുത്ത് കത്രിക ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിക്കുക. എന്നിട്ട് ഒരു പാത്രത്തിൽ ഇടുക. പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത ശേഷം നന്നായി തിളപ്പിക്കുക. അരിഞ്ഞ നാരങ്ങ അതിൽ ഇടുക. കുറഞ്ഞത് 5 മിനിറ്റ് കാത്തിരിക്കുക. തീ ഓഫ് ചെയ്ത് ഒരു പാത്രത്തിൽ ഒഴിക്കുക. തണുക്കുന്നതുവരെ കാത്തിരിക്കുക. നമുക്ക് ലഭിച്ച നാരങ്ങ നീരിൽ 1 ടീസ്പൂൺ വിനാഗിരി, 1 ടീസ്പൂൺ സോപ്പ് പൊടി ഒഴിക്കുക. നന്നായി ഇളക്കുക.

ഈ വെള്ളം ചെറുതായി ചൂടായിരിക്കണം.ഈ മിശ്രിതം ഒരു സ്പ്രേയർ കുപ്പിയിൽ എടുക്കുക. കണ്ണാടി വൃത്തിയാക്കാൻ നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം. ഈ മിശ്രിതം വാഷ് ബേസിൻ വൃത്തയാക്കാനും ഉപയോഗിക്കാം. ഉറുമ്പിന്റെ ആക്രമണം ഒഴിവാക്കാൻ ഈ ലോഷൻ ഉപയോഗിക്കാം. ഇത് പൈപ്പിലെ ക്ലാവ് പോകാൻ സഹായിക്കുന്നു. ഇത് പരീക്ഷിച്ച് മറ്റുള്ളവരുമായി ഈ വിവരങ്ങൾ പങ്കിടുക.