ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങാത്തവർക്ക് അവസാന അവസരം. ശ്രദ്ധിക്കുക!

കേരളത്തിലെ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ പറയുന്നത്. കേരള സംസ്ഥാന സർക്കാർ ഡിസംബർ മാസം വരെ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം പുരോഗമിച്ചു വരികയാണ്.

നിലവിൽ നവംബർ മാസത്തിലെ കിറ്റ് വിതരണം എപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകളിലൂടെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഒക്ടോബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ചില കാരണങ്ങളാൽ മൂലം വൈകിയിരുന്നു,

എന്നാൽ ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇതുവരെ വാങ്ങാത്ത വ്യക്തികൾക്ക് റേഷൻകടകളിൽ എത്തി വാങ്ങുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുവാനുള്ള അവസാന തിയ്യതി നാളെയാണ്. അതായത് ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നവംബർ 30-ആം തീയതി തിങ്കളാഴ്ച അവസാനിക്കുന്നതാണ്.

അതുകൊണ്ട് തന്നെ ആരെങ്കിലും ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയിട്ടില്ല എങ്കിൽ നിർബന്ധമായും നാളെ തന്നെ റേഷൻ കടകളിൽ എത്തി കൈപ്പറ്റേണ്ടതാണ്. നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും റേഷൻ കടകളിലൂടെ നടക്കുന്നുണ്ട്.

എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മൂലം ഭക്ഷ്യക്കിറ്റ് എത്താൻ വൈകുന്നത് കാരണം റേഷൻകടകളിൽ ഈ കിറ്റ് എത്തിയിട്ടില്ല എന്നും അറിയാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഒക്ടോബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് കൈ പറ്റിയവർ നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങുവാൻ പോകുന്നതിന് മുൻപ് റേഷൻകടകളിൽ വിളിച്ച് അന്വേഷിച്ചതിനു ശേഷം മാത്രം പോവുക. അല്ലാത്തപക്ഷം വെറും കൈയോടെ മടങ്ങേണ്ടി വരും.