കുഴിനഖത്തിനുള്ള ഫലപ്രദമായ പ്രതിവിധി. ഇത് വന്നവർക്കും ആയുസ്സിൽ വരാതിരിയ്ക്കാനും ഇങ്ങനെ ചെയ്താൽ മതി

കുഴിനഖം ഇന്ന് പലരിലും കണ്ടു വരുന്നുണ്ട്. ഇതൊരു രോഗമല്ല എന്ന് കരുതി പലരും അവഗണിച്ചും കണ്ടുവരാറുണ്ട്. ഇതിനു ഫലപ്രദമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്ന് രണ്ടു കാര്യങ്ങളെ കുറിച്ച് പറയാം. കുഴിനഖത്തിനെ ഫലപ്രദമായി മാറ്റാൻ കഴിയുന്ന ഏതാനും മാർഗങ്ങൾ. കൂടാതെ അത് വരാതിരിക്കാൻ ഉപയോഗിക്കാവുന്ന ഒരു എണ്ണയും. അവയെന്തെന്നും തയ്യാറാക്കുന്നതെങ്ങനെയെന്നും നോക്കാം. ഇതിനു വേണ്ട ചേരുവകൾ ശർക്കരയും ചുണ്ണാമ്പുമാണ്.

അര ടേബിൾസ്പൂൺ ശർക്കര പൊടിച്ചത്, കാൽ ടേബിൾസ്പൂൺ ചുണ്ണാമ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. വെള്ളം ചേർക്കരുത് എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. ഈ മിശ്രിതം കുഴിനഖമുള്ളിടത്തു നല്ലതു പോലെ പൊതിഞ്ഞു അപ്ലൈ ചെയുക. ഇത് ഉണങ്ങി കഴിഞ്ഞതിനു ശേഷം കഴുകി കളയാം. ഒരു ദിവസത്തിൽ ഇതേ രീതിയിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിക്കാം. വളരെ പെട്ടെന്ന് ഫലം തരുന്ന ഒന്നാണിത്.

ഓയിൽ തയാറാക്കുന്ന വിധം. ഇതിനായി വേണ്ടത് തുളസി ഇലയും, വെളിച്ചെണ്ണയുമാണ്. ആദ്യമായി തുളസിയിലയുടെ തണ്ടും, ഇലയും നന്നായി മുറിച്ചെടുക്കുക. 100 gm വെളിച്ചെണ്ണയിൽ എണ്ണ കവർ ചെയ്തു കിടക്കും വിധത്തിൽ തുളസിയില ചേർക്കാം. ശേഷം തുളസിയില കരിയുന്ന വിധത്തിൽ കാച്ചിയെടുക്കാം. ഈ എന്ന കുഴിനഖം വന്നവർക്കും, അത് വരാതിരിക്കാനും നന്ന്. ഈ എണ്ണ വളരെ പെട്ടെന്ന് ഫലം തരുന്ന ഒന്നാണ്. മാത്രവുമല്ല ഈ എണ്ണ നഖങ്ങൾക്ക് വളരെ നല്ലതാണ്

മറ്റൊരു മാർഗം ചെറുനാരങ്ങ ഉപയോഗിച്ചാണ്. ചെറുനാരങ്ങ രണ്ടായി പകുത്തു കുഴിനഖമുള്ള വിരൽ നാരങ്ങയുടെ നീരുള്ള ഭാഗത്തു പൂഴ്ത്തി വെയ്ക്കുക. കാൽവിരലുകളാണെങ്കിൽ സാമാന്യം വലിയ ചെറുനാരങ്ങ വേണ്ടി വരും. അല്പദിവസത്തെ ഈ നാരങ്ങ ഉപയോഗം കൊണ്ട് തന്നെ കുഴിനഖം മാറ്റിയെടുക്കാം.

മുകളിൽ പറഞ്ഞ കാര്യങ്ങൾ സാധിക്കാത്തവർക്കായി പരീക്ഷിക്കാവുന്ന മറ്റു മാർഗങ്ങൾ നോക്കാം. കുഴിനഖത്തിനു Vaseline ഉപയോഗിച്ചും മാറ്റിയെടുക്കാം പക്ഷെ ഇത് എല്ലാവരിലും ഫലപ്രദമാകണമെന്നില്ല. മറ്റൊന്ന് ഒലിവ് ഓയിൽ അല്പം ഉപ്പും ചേർത്ത് കുഴിനഖത്തിൽ അപ്ലൈ ചെയ്യുന്നതും വളരെ പെട്ടെന്ന് ഫലം തരുന്ന ഒന്നാണ്. ശ്രദ്ധിക്കേണ്ട കാര്യം ഒരു ദിവസത്തിൽ കഴിയുന്നത്ര തവണ ചുരുങ്ങിയത് നാലഞ്ചു തവണയെങ്കിലും ഈ വിധത്തിൽ ഇത് അപ്ലൈ ചെയേണ്ടതായിയുണ്ട് എന്നതാണ്.

വീഡിയോ കാണാം..