സ്ത്രീകൾക്ക് 15000 രൂപ വരെ ധനസഹായം. പുതിയ പദ്ധതി, ഇപ്പോൾ തന്നെ അപേക്ഷിക്കു.

സംസ്ഥാനത്തെ സ്ത്രീകളുടെ വളർച്ചയ്ക്ക് വേണ്ടി സംസ്ഥാന ഗവൺമെന്റ് കുടുംബശ്രീ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിലവിൽ പുതിയ ഒരു പദ്ധതി കൊണ്ടു വന്നിരിക്കുകയാണ്.

1998ൽ സ്ത്രീകളുടെ കൂട്ടായ്മയായി പ്രവർത്തനമാരംഭിച്ച കുടുംബശ്രീ മുഖേന സ്ത്രീകൾളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയുണ്ടായി. അടുക്കളത്തോട്ടം മുട്ട പരിപാലന പദ്ധതി ഇതിലേറെ പ്രാധാന്യമർഹിക്കുന്നതും സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ ശേഷി വരുത്തുന്നതുമാണ്.

ഈ പദ്ധതി വഴി സംസ്ഥാനത്തെ സ്ത്രീകൾക്ക് സ്വന്തമായി കോഴികളെ വളർത്തുന്നതിനും അതിനുവേണ്ടിയുള്ള ചിലവിനുമുള്ള ധനസഹായം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കും. കോഴികളെ വളർത്തുന്നതിനായി 15000 രൂപ വരെയാണ് ലഭിക്കുക.

750 രൂപ മുടക്കി കഴിഞ്ഞാൽ ബാക്കിവരുന്ന 14250 രൂപ വായ്പ്പ ലഭിക്കുന്നതാണ്. 5000 രൂപ സബ്സിഡി ഇനത്തിലും ലഭിക്കും. കുടുംബശ്രീ മുഖേനയാണ് ഈ വായ്പ്പ ലഭിക്കുന്നത്. ഈ പദ്ധതിയിൽ നിന്ന് സ്ത്രീകൾക്ക് ഒരു ഗ്രൂപ്പ് എന്ന രീതിയിൽ കോഴികളെ വളർത്താവുന്നതാണ്.

ഒരു സ്ത്രീക്ക് ഇരുപത് കോഴി എന്ന രീതിയിൽ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് 100 കോഴികൾ ആണ് ലഭിക്കുക. ഇതോടൊപ്പം കോഴിക്ക് ആവശ്യമായ തീറ്റയും ലഭിക്കുന്നതാണ്. ഇങ്ങനെ ഗ്രൂപ്പ് മുഖേന പദ്ധതിയിൽ അംഗമാകുന്നവർ 3750 രൂപ ചെലവഴിക്കേണ്ടതാണ്.

75,000 രൂപയാണ് വായ്പ്പ ലഭിക്കുക അതിൽ 25000 രൂപ സബ്സിഡി ഇനത്തിലും ലഭിക്കും. ഇത്തരം പദ്ധതികളിലൂടെ സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിനായി ഒരു മാർഗ്ഗം വഴിയൊരുക്കി കൊടുക്ക എന്ന് ലക്ഷ്യമാണുള്ളത്. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി നിങ്ങളുടെ അടുത്തുള്ള കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക