സംസ്ഥാനത്തെ സ്ത്രീകൾക്ക് സന്തോഷ വാർത്ത. കുടുംബശ്രീയിൽ അംഗത്വം ഉള്ള സ്ത്രീകൾക്ക് സ്വയം ശാസ്ത്രീകരണത്തിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഈയൊരു കാരണത്താൽ തന്നെ നിരവധി സ്ത്രീകളാണ് കഴിഞ്ഞ കാലയളവിൽ കുടുംബശ്രീയിൽ അംഗത്വം എടുത്തിരിക്കുന്നത്.
കുടുംബശ്രീ വഴി നിരവധി പദ്ധതിയിലൂടെ വായ്പ്പ സ്ത്രീകൾക്ക് ലഭിക്കാറുണ്ട്. ഇതെല്ലാം സ്ത്രീകൾക്ക് സ്വയമായി ഒരു തൊഴിൽ ചെയ്യുന്നതിനു വേണ്ടി നൽകുന്ന വായ്പ്പയാണ്. അത്തരമൊരു വായ്പ്പ പദ്ധതിയും പരിചയപ്പെടാം. മൂന്നു ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്ന പദ്ധതി.
18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മൈക്രോഫിനാൻസ് പദ്ധതി വഴി മൂന്നു ലക്ഷം രൂപ വരെ വായ്പ്പ നൽകും. മൂന്നുവർഷം തിരിച്ചടവ് കാലാവധി ലഭിക്കുന്ന ഈ പദ്ധതിക്ക് വെറും അഞ്ച് ശതമാനമാണ് മൂന്നു ലക്ഷത്തിന് പലിശ നിരക്ക് വരുന്നത്.
കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷനും കുടുംബശ്രീയും ഒത്തുചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ട സംഘങ്ങൾക്ക് ഈ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യുവാനും തുടർന്ന് ആനുകൂല്യം ലഭിക്കുവാനും കഴിയും.
പട്ടികജാതി വിഭാഗത്തിൽ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങൾക്കാണ് ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുക. ഈ ഒരു പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ കുടുംബശ്രീയുമായി ബന്ധപ്പെടുക. പട്ടികജാതി ഓഫീസുകളിൽ നിന്നാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള ഫോം ലഭിക്കുന്നത്.