കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കുടുംബശ്രീ വഴി ലാപ്ടോപ്പ്. മാസം 500 രൂപ മാത്രം. 1500 രൂപ സബ്‌സിഡി. ഈ അവസരം പാഴാക്കരുത്..

കൊറോണ കാരണം സ്കൂൾ തുറക്കാതിരിക്കുന്ന ഈ സാഹചര്യത്തിൽ മിക്ക സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ നടത്തുന്നു.  ഓൺലൈൻ ക്ലാസ് സംബന്ധിക്കുവാൻ വേണ്ടത് ഒന്നാമതായി ഇന്റർനെറ്റ് കണക്ഷൻ രണ്ടാമതായി  മൊബൈൽ, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് ഏതെങ്കിലും.  മൊബൈൽ വഴി വളരെ നേരം ഇത്തരം ക്ലാസ് അറ്റൻഡ് ചെയുക എന്നത് വളരെ ദുഷ്കരമാണ് എന്തെന്നാൽ ഇതിന്റെ സ്ക്രീൻ വളരെ ചെറിയതായതിനാൽ ദീർഘ നേരം മൊബൈലിലൂടെ ഇത്തരം ക്ലാസ് അറ്റൻഡ് ചെയുന്ന പക്ഷം അത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ്. 

ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ വില കൂടുതലായതിനാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സാഹചര്യത്തിൽ ഇതൊരു വലിയ ബാധ്യതയാകുന്നു. ഈ സാഹചര്യത്തിൽ കെ എസ് എഫ് ഇ യും കുടുംബശ്രീയുമായി ചേർന്ന് ഒരു മൈക്രോ ചിട്ടി അവതരിപ്പിക്കുന്നു.  ഈ ഒരു പദ്ധതിയിലൂടെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ടു ലക്ഷം ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുകയാണ് ലക്‌ഷ്യം. ഇതിന്റെ ആദ്യ ഘട്ടത്തിൽ 3500 ചിട്ടികൾ നടപ്പിലാക്കി അതിലൂടെ ഒരു ലക്ഷം അയ്യായിരം അംഗങ്ങളെ ചേർക്കുവാനാണ് ലക്സയം വക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി എം ഓ യു (ധാരണാപത്രം) ഒപ്പു വെച്ചിരിക്കുന്നു.

പഠനാവശ്യങ്ങൾക്കായി ഒരു ലാപ്ടോപ്പ് എന്ന ലക്ഷ്യത്തോട് കൂടിയുള്ള ഈ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് പോകാം.  ഇതുവഴി വിതരണം ചെയുന്ന ലാപ്ടോപ്പ് നമ്മുടെ വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായിയുള്ള ഒന്നായിരിക്കും അതായതു ഈ ലാപ്ടോപ്പ് ഒരു ഹൈ കോണ്ഫിഗറേഷൻ ഉള്ളതായിരിക്കില്ല മറിച്ചു ഇത് വിദ്യാർത്ഥിയുടെ പഠന ആവശ്യങ്ങൾക്കു ധാരാളം മതിയാകുന്നതാണ്.  ചിട്ടിയുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

കുടുംബശ്രീ വഴി ലാപ്ടോപ്പ് എങ്ങനെ ലഭിക്കും ?

 മൈക്രോ ചിട്ടിയുടെ തുക വരുന്നത് 15000 ആണ് ഇതിന്റെ അഞ്ചു ശതമാനം കുറച്ചു അതായതു 750 രൂപ 14250  രൂപ വില വരുന്ന ഒരു ലാപ്ടോപ്പ് ആയിരിക്കും ലഭ്യമാകുക.  ഈ ചിട്ടിയിൽ ചേരുന്നവർ എല്ലാ മാസവും 500 രൂപ  മുടക്കി മൊത്തം മുപ്പതു തവണ അടക്കേണ്ടതായി വരും.  മാസതവണകൾ കൃത്യമായി അടക്കുന്നവർക്കു കെ എസ് എഫ് ഇ റീവാർഡും നൽകുന്നതാണ്.  അതായതു ആദ്യ പത്തു തവണ മുടങ്ങാതെ അടക്കുമ്പോൾ ഒരു തവണ കെ എസ് എഫ് ഇ അടക്കും.  നിങ്ങൾ ഈ ചിട്ടിയിൽ ചേർന്ന് മൂന്ന് മാസം തുക അടക്കുന്നതോടു കൂടി നിങ്ങള്ക്ക് ലാപ്ടോപ്പ് ലഭിക്കും. 

ലാപ്ടോപ്പ് തുകയുടെ മിച്ചം വരുന്ന തുക അംഗത്തിന് ചിട്ടി കഴിയുമ്പോൾ തിരികെ ലഭിക്കും.  ഇതിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പ് ആവശ്യമില്ലെങ്കിൽ  അതിനുള്ള അവസരവുമുണ്ട്.  13 ആം  മാസത്തിൽ ആവശ്യം വരുന്ന പക്ഷം നിങ്ങൾക്ക് തുക ആവശ്യപ്പെടാം.   ഈ ചിട്ടിയുടെ തുക പിരിക്കുന്നത് നിങ്ങളുടെ തന്നെ കുടുംബശ്രീ പ്രവർത്തകർ മുഖേന ആയിരിക്കും.  നിങ്ങളുടെ സൗവകാര്യാർത്ഥം ദിവസ, ആഴ്ച, മാസ വ്യവസ്ഥയിൽ തവണകൾ അടക്കാം.   ഇത് വഴി ലാപ്ടോപ്പ് എടുക്കാൻ നിങ്ങൾ യാതൊരുവിധ ജാമ്യവും നൽകേണ്ടതില്ല.  ഇതിന്റെ ഉത്തരവാദ്വിത്വം ലാപ്ടോപ്പ് എടുക്കുന്ന അംഗത്തിനും അതാതു കുടുംബശ്രീക്കുമാണ്.   

error: Content is protected !!