സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന വ്യക്തികൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന കാര്യമാണ് ഇവിടെ പറയുന്നത്.
സംസ്ഥാനത്തെ ധനമന്ത്രി ടി എം തോമസ് ഐസക് ഫെയ്സ്ബുക്ക് വഴി പറഞ്ഞിരിക്കുന്ന വളരെ സുപ്രധാനമായ കാര്യം എന്താണെന്ന് നോക്കാം. സർക്കാർ ജനുവരി ഒന്നാം തിയ്യതി മുതൽ ക്ഷേമ പെൻഷനുകൾ 1500 രൂപയായി ഉയർത്തുന്നതാണ്.
അതുകൊണ്ടുതന്നെ 2021 മുതൽ ക്ഷേമ പെൻഷൻ ലഭിക്കുന്ന എല്ലാ വ്യക്തികളും 1500 രൂപ വീതം ആയിരിക്കും മാസം ലഭിക്കുക.
2021 മുതൽ ലഭിക്കുന്ന പെൻഷൻ 1500 രൂപ ആകും എന്നുള്ള കാര്യം അറിഞ്ഞതിന് പിന്നാലെ ചില പ്രമുഖ പത്രങ്ങൾ ചില അടിസ്ഥാനരഹിതമായ വാർത്തകൾ പുറത്തുവിട്ടിരുന്നു. പത്രങ്ങൾ പുറത്തുവിട്ടിരുന്ന വാർത്തകൾ പറഞ്ഞിരുന്നത് 2021 മുതൽ മസ്റ്ററിംഗ് നടത്തിയാൽ മാത്രമാണ് പെൻഷൻ ലഭിക്കുക എന്നാണ്.
എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും 2020-ൽ മസ്റ്ററിംഗ് നടത്തിയതിനാൽ 2021-ൽ വീണ്ടും മസ്റ്ററിംഗ് നടത്തേണ്ടതില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 2020-ൽ മസ്റ്ററിങ് നടത്താത്ത വ്യക്തികൾക്ക് 2021-ൽ സൗജന്യമായി മസ്റ്ററിങ് നടത്തുവാനുള്ള സൗകര്യം സംസ്ഥാന സർക്കാർ തന്നെ ഏറ്റെടുക്കും.