തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് സന്തോഷവാർത്ത. നിങ്ങൾക്കും ക്ഷേമനിധി ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയൂ.

തൊഴിലുറപ്പ് തൊഴിലാളികളായ എല്ലാ വ്യക്തികൾക്കും ഒരു ക്ഷേമനിധി വരുകയാണ്. ജനുവരി ഒന്നിന് അതിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കും. സംസ്ഥാനത്തുള്ള എല്ലാ വ്യക്തികൾക്കും ഏറ്റവും വലിയ അനുകൂല്യമായി ഇത് മാറുകയാണ്. ഈ ക്ഷേമനിധിയെ പറ്റിയും അതിന്റെ വിവിധങ്ങളായ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് എങ്ങനെ ലഭ്യമാകും എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

2021 ജനുവരി മാസം ഒന്നാം തീയതിയോടെ ക്ഷേമനിധിയുടെ ഔദ്യോഗികമായ പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാന തലത്തിൽ നിന്നുള്ള പ്രതിനിധികളായ 13 അംഗങ്ങൾ ഉൾപ്പെടുന്നതായിരിക്കും ഈ ക്ഷേമനിധി ബോർഡ്. സംസ്ഥാനത്തുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

ക്ഷേമനിധി ബോർഡ് ആയതുകൊണ്ടുതന്നെ ചെറിയൊരു തുക നമ്മൾ അടക്കേണ്ടതുണ്ട്. കേവലം 50 രൂപ അംശാദായം അടച്ചു കഴിഞ്ഞാൽ നമ്മളും ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യും. 18 വയസ്സു മുതൽ 50 വയസ്സ് വരെയുള്ള വ്യക്തികൾക്കാണ് ഈ ക്ഷേമനിധിയിൽ അംഗമാകാൻ സാധിക്കുക. അഞ്ചു വർഷമെങ്കിലും അംശാദായം അടയ്ക്കുന്നവർക്ക് അറുപതാം വയസ്സിൽ പെൻഷന് യോഗ്യതയുണ്ട്.

പത്തുവർഷം തുടർച്ചയായി അംശദായം അടയ്ക്കുന്നവർക്ക് അവർ മരണപ്പെടുകയോ മറ്റോ ചെയ്താൽ കുടുംബ പെന്ഷന് പിന്നീട് അർഹത ഉണ്ടായിരിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 20 പ്രവർത്തി ദിനം എങ്കിലും വർഷത്തിൽ പൂർത്തീകരിച്ച് വ്യക്തികൾ ഉണ്ടെങ്കിൽ ഇവർക്ക് ക്ഷേമനിധിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. 75 ദിനങ്ങൾ പൂർത്തീകരിക്കുന്നവർക്ക് വർഷംതോറും അലവൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

തൊഴിലുറപ്പു പദ്ധതിയിൽ ഏർപ്പെട്ട വ്യക്തികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം ലഭിക്കുന്നതാണ്. ഈ പദ്ധതിയിൽ പങ്കാളിയാകുന്ന വ്യക്തികൾക്ക് ഏതെങ്കിലും തരത്തിലുള്ള മാരക അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനു വേണ്ടിയുള്ള ചികിത്സ സഹായവും ലഭിക്കുന്നതാണ്. നിലവിൽ ഏറ്റവും വലിയ ആനുകൂല്യ പദ്ധതിക്ക് വേണ്ടിയാണ് സംസ്ഥാന സർക്കാർ തുടക്കമിടുന്നത്.

2021 ലൂടെ ഈ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുമ്പോൾ രാജ്യത്തുതന്നെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേണ്ടി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയും ചെയ്യും. തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന് വേണ്ടി മൂന്നു ലക്ഷത്തോളം വരുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കാൻ ലക്ഷ്യമിടുന്നു.