സംസ്ഥാന വിദ്യാർഥികൾക്ക് ലഭിക്കാനിരുന്ന ലാപ്ടോപിന്റെ വിലയിൽ മാറ്റം വന്നിരിക്കുന്നു. 2020 ജനുവരി മാസം മുതൽ തന്നെയാണ് ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുന്നത്. എന്നാൽ ഒരു പ്രധാനപ്പെട്ട മാറ്റമാണ് വന്നിരിക്കുന്നത്. ഈ പദ്ധതിയിൽ അപേക്ഷിച്ച സംസ്ഥാനത്തെ എല്ലാ വിദ്യാർഥികളും വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒരു മാറ്റം.
നിലവിൽ കോവിഡ് പ്രതിസന്ധിമൂലം വിദ്യാർത്ഥികൾക്ക് ഓൺലൈൻ മുഖേനയാണ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന വിദ്യാർഥികൾക്ക് 500 രൂപ അടവിൽ 15000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പുകൾ വിതരണം ചെയ്യുവാനായി പ്രഖ്യാപിച്ചത്.
കെഎസ്എഫ്ഇയും കുടുംബശ്രീയും സംയുക്തമായി പ്രവർത്തിച്ച് 500 രൂപ മാസ അടവിൽ വിദ്യാർഥികൾക്ക് പതിനയ്യായിരം രൂപ വിലമതിക്കുന്ന ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ രണ്ട് പ്രധാനപ്പെട്ട കാരണങ്ങൾ മൂലം സാധിച്ചിരുന്നില്ല.
അതിൽ ഒരു കാരണമാണ് 15000 രൂപയ്ക്ക് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ സാധിക്കാത്തത്. എന്നാൽ ഇപ്പോൾ അതിന് ഒരു പരിഹാരം ആയിരിക്കുകയാണ്. ഈ പദ്ധതിയിൽ അംഗമായിട്ടുള്ള വിദ്യാർഥികൾക്ക് 18,000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പുകൾ ആണ് ഇനി മുതൽ ലഭിക്കാൻ പോകുന്നത്.
എന്നാൽ വിദ്യാർത്ഥികൾ ഇതിനായി ആദ്യം 3000 രൂപ മൊത്തമായി അടയ്ക്കേണ്ടിവരും. ബാക്കി വരുന്ന 15,000 തുക നേരത്തെ പറഞ്ഞ രീതിയിൽ തവണകളായി അടച്ചാൽ മതിയാകും. ഈ പദ്ധതിയിലേക്ക് ഇനിയും അംഗമാകാൻ താല്പര്യമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്