വൈദ്യുതിയെ കുറിച്ചുള്ള നിങ്ങളുടെ പരാതികൾ വിളിച്ച് അറിയിക്കുവാൻ ഇതാ ഒരു ടോൾഫ്രീ നമ്പർ. KSEB

കേരളത്തിൽ മഴ കനക്കുകയാണ്. ദിവസം കൂടുന്തോറും മരങ്ങൾ കാറ്റിൽ വീഴുന്നതിന്റെ എണ്ണം കൂടുകയുമാണ്. ഇപ്പോഴിതാ ബുരേവി ചുഴലിക്കാറ്റും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇതു മൂലം ധാരാളം പ്രശ്നങ്ങൾ ആണ് വരാനിരിക്കുന്നത്. അതിലൊന്നാണ് വൈദ്യുതി കണക്ഷൻ നിലയ്ക്കുന്നത്. ഇങ്ങനെ വൈദ്യുതി കണക്ഷൻ നിലയ്ക്കുമ്പോഴും മറ്റു വൈദ്യുതി കണക്ഷൻ സംബന്ധിച്ച പരാതികൾ അറിയിക്കുവാനും സംശയങ്ങൾ ചോദിച്ചു അറിയുവാനും ഇപ്പോഴിതാ ഒരു കസ്റ്റമർ കെയർ നമ്പർ വന്നിരിക്കുകയാണ്.

കേരളത്തിലെ എല്ലാ വ്യക്തികൾക്കും ഒരേ നമ്പറാണ് നൽകിയിരിക്കുന്നത്. 1912 എന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് നിങ്ങളുടെ സംശയങ്ങൾ അറിയുവാനും നിങ്ങളുടെ പരാതികൾ പറയുവാനും സാധിക്കുന്നതാണ്. ഇനി നിങ്ങളുടെ അടുത്തുള്ള കെഎസ്ഇബിയുടെ ഓഫീസിലേക്ക് വിളിക്കേണ്ട ആവശ്യമില്ല നേരിട്ട് കസ്റ്റമർ കെയറിലേക്ക് വിളിച്ചാൽ മതിയാകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കസ്റ്റമർകെയർ നമ്പർ ആണിത്. 60 ലൈനുകളാണ് ഈ കോൾ സെന്റർ നമ്പറിന് ഉള്ളത്. മാത്രമല്ല ഈ നമ്പറിലേക്ക് തികച്ചും സൗജന്യമായി വിളിക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കേണ്ടത് എന്ന് നോക്കാം.

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ് ഫോണിൽ നിന്നോ 1912 എന്ന നമ്പറിലേക്ക് വിളിക്കുക. “കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഉപഭോക്ത്യ സേവന കേന്ദ്രത്തിലേക്ക് സ്വാഗതവും” ഇങ്ങനെയുള്ള ഒരു സന്ദേശം കേട്ട് കഴിഞ്ഞാൽ ഉടനെ 19 ഡയൽ ചെയ്യുക. ഇങ്ങനെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായി സംസാരിക്കാവുന്നതാണ്.

വൈദ്യുതി സംബന്ധിച്ചിട്ടുള്ള നിങ്ങളുടെ ഏത് സംശയങ്ങൾക്കും ഏത് പരാതിക്കും ഉത്തരം നൽകുന്നതായിരിക്കും. 24 മണിക്കൂറും സൗജന്യമായി പ്രവർത്തിക്കുന്ന ഈ നമ്പർ നിങ്ങളുടെ സുഹൃത്തുക്കൾക്കും പറഞ്ഞുകൊടുക്കുക.