വൈദ്യുതി ബിൽ കുറയ്ക്കാം. പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ ഈ പദ്ധതിയെ കുറിച്ച് അറിയാത്തവർ ശ്രദ്ധിക്കുക. വൈദ്യുതി ബില്ല് കുറയ്ക്കുക.

വീടുകളിൽ പുരപ്പുറ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് അതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപഭോക്താവിന് പൂർണമായും ഭാഗികമായും എടുക്കാവുന്നതാണ്. ഇതിന് വേണ്ടിയുള്ള സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള മൊത്തം തുകയിൽ ചെറിയ തുകയ്ക്ക് സർക്കാരിന്റെ വക  സബ്‌സിഡി ലഭിക്കുന്നതാണ്.

മുൻവർഷങ്ങളിൽ വീടുകളിൽ സൗരോർജ പ്ലാന്റുകൾ വെക്കുവാൻ ഉള്ള 50 മെഗാവാൾട്ടിന്റെ പദ്ധതി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരുന്നു. സൗര എന്ന പേരിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയിൽ ഇതുവരെ 8000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയും ജനങ്ങൾക്കുള്ള സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ച് കഴിയുമ്പോൾ 30 മെഗാവാട്ട്  സൗരോർജ്ജം ഉൽപാദിപ്പിക്കാൻ കഴിയും.

ഈ പദ്ധതി വളരെ നന്നായി പോകുന്നത് കൊണ്ട് തന്നെ കേന്ദ്രസർക്കാർ ഇപ്പോൾ 200 മെഗാവാട്ട് പദ്ധതി കൂടി കേരളത്തിലേക്ക് അനുവദിച്ച് കൊടുത്തിരിക്കുകയാണ്. ഈ പദ്ധതി വന്നതിലൂടെ ഏകദേശം 66,000 ആൾക്കാർക്ക് കൂടി സബ്സിഡി വഴി പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കാൻ കഴിയും.

സൗരോർജ്ജ പ്ലാന്റുകൾ നൽകുന്ന നിരവധി കരാർ  കാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്താവിന് താല്പര്യം ആയ കരാറുകാരനെ തെരഞ്ഞെടുത്ത് വൈദ്യുതി പ്ലാന്റ്  സ്ഥാപിക്കാവുന്നതാണ്.

അപേക്ഷകർക്ക് രണ്ട് മാതൃകയിൽ വൈദ്യുതി പ്ലാന്റ് തെരഞ്ഞെടുക്കാവുന്നതാണ്. ഒന്ന് കെഎസ്ഇബിയും അപേക്ഷകരും ഒരുമിച്ചിട്ടുള്ള പദ്ധതിയാണ്. ഈ പദ്ധതി വഴി ഉപഭോക്താവ് മുടക്കുന്ന മുതലിന് തുല്യമായ വൈദ്യുതി, പ്ലാന്റിൽ നിന്ന് ഉപയോഗിക്കാവുന്നതാണ്. പ്ലാറ്റിന് 12% ഉപഭോക്താവ് മുടക്കിയാൽ അതിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ 25% ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്നതാണ്. പ്ലാന്റ് ചിലവിൽ 20% ആണ് ഉപഭോക്താവ് കൊടുക്കുന്നതെങ്കിൽ 40 ശതമാനം വരെ വൈദ്യുതി ലഭിക്കും.

രണ്ടാമത്തെ മാതൃക വഴിയുള്ള പദ്ധതി വഴി സബ്സിഡി കഴിച്ചുള്ള മുതൽമുടക്ക് ഉപഭോക്താവ് വഹിക്കേണ്ടതാണ്. പ്ലാന്റിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും. രണ്ട് കിലോ വാൾട് പദ്ധതിയാണ് ഉപഭോക്താവ് സ്വീകരിക്കുന്നതെങ്കിൽ 51,599 രൂപയാണ് മുതൽമുടക്ക് വരുന്നത്. മൂന്ന് കിലോ വാട്ട് പദ്ധതിയാണ് എടുക്കുന്നതെങ്കിൽ 75,000 രൂപ ഉപഭോക്താവ്  മുടക്കണം. ഈയൊരു പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി കെഎസ്ഇബിയുടെ കസ്റ്റമർ നമ്പർ ആയ 0471 2555544 – ൽ ബന്ധപ്പെടുക.