കെഎസ്ഇബി നൽകുന്ന ഓഫർ. 5 ശതമാനം വരെ കിഴിവ് ലഭിക്കും. ഇങ്ങനെ ചെയ്യൂ.

കെഎസ്ഇബിയുടെ പുതിയ ഓഫർ വന്നിരിക്കുകയാണ്. ഈ ആനുകൂല്യം എല്ലാവരും ഉപയോഗിക്കാൻ ശ്രമിക്കുക. പല രീതിയിലും നമ്മൾ കരണ്ട് ബില്ല് അടക്കാറുള്ളതാണ്. ഒന്നെങ്കിൽ നേരിട്ട് ഓഫീസിൽ ചെന്ന് ബില്ല് അടയ്ക്കും. അല്ലാത്തപക്ഷം മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്ന സംവിധാനം ഉപയോഗിച്ച് കൊണ്ട് ഓൺലൈൻ വഴി ബില്ല് അടയ്ക്കും. പക്ഷേ കെഎസ്ഇബി പറയുന്ന രീതിയിൽ ബിൽ അടച്ചു കഴിഞ്ഞാൽ 100 രൂപ വരെ കെഎസ്ഇബി നൽകും.

ഡിസംബർ മാസം 31-ആം തീയതി വരെയാണ് ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുക. ആദ്യമായി കറണ്ട് ബില്ല് ഓൺലൈൻ വഴി അടക്കുന്ന വ്യക്തികൾക്ക് കെഎസ്ഇബി പരമാവധി അഞ്ച് ശതമാനം ക്യാഷ് ബാക്ക് ആയി നൽകും. പരമാവധി 100 രൂപ വരെയാണ് ലഭിക്കുക.

നിരന്തരം ഓൺലൈൻ വഴി ഇലക്ട്രിസിറ്റി ബിൽ അടക്കുന്ന വ്യക്തികൾക്ക് ഈ ഓഫർ ലഭിക്കുകയില്ല. എന്നാൽ ആദ്യമായി ഓൺലൈൻ വഴി ബില്ല് അടയ്ക്കുന്ന വ്യക്തികൾക്ക് ഈ ഓഫർ ലഭിക്കുന്നതാണ്. ഈ തുക നിങ്ങളുടെ കയ്യിലേക്ക് പണമായി ലഭിക്കുകയില്ല. മറിച്ച് അടുത്ത പ്രാവശ്യത്തെ ഇലക്ട്രിസിറ്റി ബില്ലിൽ കുറയുകയാണ് ചെയ്യുക.

ലോക്കഡോൺ സമയത്താണ് ഈ ഓഫർ കെഎസ്ഇബി മുന്നോട്ടു വച്ചിരുന്നത്. ഒരുപാട് വ്യക്തികൾ ഈ അനുകൂലം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഈ ആനുകൂല്യം ലഭിക്കാത്ത വ്യക്തികൾ തീർച്ചയായും ഈ വരുന്ന മാസത്തെ കെഎസ്ഇബി ബില്ല് ഓൺലൈൻ വഴി അടക്കുവാൻ ശ്രമിക്കുക.

ഡെബിറ്റ് കാർഡ് ഉപയോഗിച്ചുകൊണ്ടും മൊബൈൽ ബാങ്കിംഗ് വഴിയും, നെറ്റ് ബാങ്കിംഗ് അങ്ങനെ ഏതുരീതിയിലും ഓൺലൈൻ വഴി പണം അടച്ച് കഴിഞ്ഞാലും ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുന്നതാണ്. 100 രൂപ വരെ തിരികെ കിട്ടുന്നതുമായിരിക്കും.