വൈദ്യുതി ബില്ല് കുറക്കാം. കെഎസ്ഇബിയുടെ 40% സബ്സിഡി ലഭിക്കുന്ന പദ്ധതി. അറിഞ്ഞിരിക്കുക. 🤩

ഓരോ മാസവും കരണ്ട് ബില്ല് അടയ്ക്കുന്നവർക്ക് ആശ്വാസകരമായ കാര്യമാണ് ഇവിടെ പറയുന്നത്. പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്ന കൽക്കരി ഡീസൽ എന്നിങ്ങനെയുള്ള ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന താപവൈദ്യുതിക്ക് പകരം റിന്യൂവബൽ ക്ലീൻ എനർജി പരമാവധി പ്രയോജനപ്പെടുത്തുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായിട്ടാണ് ഈ ആനുകൂല്യം നൽകുന്നത്.

ഏകദേശം ഒരു ലക്ഷം പേർക്കാണ് ഇപ്പോൾ ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനത്തെ കെഎസ്ഇബിയുടെ പുരപ്പുറ സോളാർ പദ്ധതിയിലൂടെയാണ് ഈ കേന്ദ്ര ആനുകൂല്യം നിങ്ങൾക്ക് ലഭ്യമാകുന്നത്. വീടുകളിൽ പുരപ്പുറ സോളാർ വൈദ്യുതി പ്ലാന്റുകൾ സമർപ്പിക്കുന്നതിനുള്ള 200 മെഗാവാട്ട് പദ്ധതിയും കൂടി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച് കഴിഞ്ഞു. മുൻപ് അനുവദിച്ച 50 മെഗാവാട്ടിന് പുറമേയാണിത്.

ഇത് അനുസരിച്ച് ഒരു ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാം. കേരളത്തിനു പുറമേ മഹാരാഷ്ട്ര ഗുജറാത്ത് കർണാടക സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം 100 മെഗാവാട്ടിന് കൂടുതൽ പുരപ്പുറ സോളാർ പദ്ധതി അനുവദിച്ചത്. കേരളം അവകാശപ്പെട്ട 200 മെഗാവാട്ടും കേന്ദ്രം അംഗീകരിച്ചു.

മൂന്ന് കിലോ വാട്ട് വരെയുള്ള പ്ലാറ്റിന് 40 ശതമാനവും അതിനുമുകളിൽ 10 കിലോവാട്ട് വരെ 20 ശതമാനവും കേന്ദ്ര സബ്സിഡി ലഭിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് താല്പര്യമുണ്ടെങ്കിൽ പദ്ധതിയുടെ 25 ശതമാനം വരെ വൈദ്യുതി ബോർഡ് ചിലവഴിക്കും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിതശതമാനം ബോർഡിന് നൽകണം. മുഴുവൻ ചിലവും വഹിക്കുന്ന ഉപയോക്താക്കൾക്ക് മുഴുവൻ വൈദ്യുതിയും എടുക്കാവുന്നതാണ്.

മുൻപ് അനുവദിച്ച 50 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയുടെ രജിസ്ട്രേഷൻ ഇപ്പോൾ വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റ് വഴി നടന്നുകൊണ്ടിരിക്കുകയാണ്. 200 മെഗാവാട്ട് കൂടി ലഭിച്ചതിന്റെ സാഹചര്യത്തിൽ താല്പര്യമുള്ള എല്ലാ ഉപയോക്താക്കൾക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കും. മൂന്ന് കിലോവാൾട്ടിന്റെ നിലയം സ്ഥാപിച്ചാൽ മാസം 380 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.

മൂന്ന് കിലോവാൾട്ടിന്റെ പ്ലാന്റിന് ഒന്നര ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. ഇതിന്റെ 40 ശതമാനം കേന്ദ്രസർക്കാർ നൽകുന്നതാണ്. വൈദ്യുതി ബോർഡ് ടെൻഡർ വിളിച്ചാണ് പദ്ധതി നടപ്പാക്കുന്നതിന് യോഗ്യതയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നത്. യോഗ്യതയുള്ളവരുടെ പേനൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അതിൽനിന്ന് ഉപയോക്താക്കൾക്ക് താൽപര്യമുള്ളവയെ തിരഞ്ഞെടുത്ത പ്ലാന്റ് സ്ഥാപിക്കാൻ സാധിക്കും.