സംസ്ഥാനത്തെ വൈദ്യുതി കണക്ഷൻ ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യം. നിങ്ങളുടെ വൈദ്യുതി കണക്ഷൻ ഉടമസ്ഥാവകാശം, താരിഫ് , ഫെയ്സ് , കണക്ടഡ് ലോഡ് , മീറ്റർ മേൽ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും മാറ്റണമെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇനിമുതൽ സെക്ഷൻ ഓഫീസുകളിൽ ചെന്ന് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല. കെഎസ്ഇബി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി കെഎസ്ഇബിയുടെ കസ്റ്റമർ കെയർ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്.
ഇതിനുവേണ്ടി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://wss.kseb.in/selfservices/ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതോടെ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് കയറുന്നത്. വന്നിരിക്കുന്ന വെബ്സൈറ്റിൽ നമ്മുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും നൽകിക്കൊണ്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
മാത്രമല്ല ഈ വെബ്സൈറ്റിനെ കുറിച്ചും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നതിനെയും കുറിച്ച് കൂടുതൽ അറിയുവാനായി 1912 എന്ന കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ട് കൊണ്ട് കൂടുതൽ വിവരങ്ങൽ അറിയാവുന്നതാണ്. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.