ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ചെറിയ കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ വേണ്ടി കൈവശ അവകാശ സർട്ടിഫിക്കറ്റൊ, ഉടമസ്ഥത അവകാശ സർട്ടിഫിക്കറ്റൊ ആവശ്യമില്ല. മറിച്ച് ചെറിയ ചില കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കും.
ഇവിടെ ചെറിയ കെട്ടിടം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണമുള്ള ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളെയാണ് വ്യക്തമാക്കുന്നത്. ഈ ഒരു ചെറിയ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഒന്നാമതായി അപേക്ഷാഫോം വാങ്ങണം. കെഎസ്ഇബി മുഖേനയാണ് ഈ അപേക്ഷ ഫോം ലഭിക്കുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിനുശേഷം ഒരു വെള്ളക്കടലാസിൽ സാക്ഷ്യപത്രം എഴുതേണ്ടതാണ്. ഈ സാക്ഷ്യ പത്രത്തിൽ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഉൾപ്പെടുത്തേണ്ടത്. ഒന്നാമതായി നിങ്ങളുടെ കെട്ടിടം 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണമുള്ള കെട്ടിടം ആണെന്ന് എഴുതുക. രണ്ടാമതായി പൂർണ്ണമായും കെട്ടിടം ഗാർഹിക ഉപയോഗത്തിന് മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും എഴുതുക.
മൂന്നാമതായി ഈ വൈദ്യുതി കണക്ഷൻ സ്വന്തം ഉടമസ്ഥതയിലോ കൈവശാവകാശം ഉള്ളതായി പരിഗണിക്കുകയില്ല എന്ന് എഴുതുക. നാലാമതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം കെഎസ്ഇബി അറിയിക്കുകയാണെങ്കിൽ ഏതു സമയത്തു വേണമെങ്കിലും നിങ്ങളുടെ വൈദ്യുതി പൂർണമായോ ഭാഗികമായോ വിച്ഛേദിക്കാവുന്നതാണ് എന്നും എഴുതുക.
ഇത്രയും കാര്യങ്ങൾ എഴുതിയ സാക്ഷ്യപത്രവും, ബന്ധപ്പെട്ട അപേക്ഷാഫോമും ഡോക്യുമെന്റുകളും സമർപ്പിച്ചാൽ മതി. ഇത്രയും കാര്യങ്ങൾ മാത്രമാണ് ചെയ്യേണ്ടതുള്ളൂ. ഒരുപാട് വ്യക്തികൾക്ക് ഈ ഒരു കാര്യത്തെക്കുറിച്ച് അറിവില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ അറിവ് പകർന്നു നൽകുക.