“പണം അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും” വ്യാജ വാർത്തയുടെ പേരിൽ വ്യാപക തട്ടിപ്പ്!! മുന്നറിയിപ്പുമായി കെഎസ്ഇബി.

പലതരത്തിലുള്ള തട്ടിപ്പുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയെല്ലാം പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാറുണ്ട് എങ്കിലും നിരവധി ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

കൂടാതെ ഇത്തരത്തിലുള്ള ഓൺലൈനായും, അല്ലാതെയുമുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ കാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കെ എസ് ഇ ബിയുമയി ബന്ധപ്പെട്ട് നടന്നുവരുന്ന ഒരു തട്ടിപ്പിനെതിരെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി.

എത്രയും പെട്ടന്ന് പണം അടച്ചില്ലെങ്കിലോ, ആധാര്‍ കാർഡ് വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ ഉടൻതന്നെ വൈദ്യുതി വിച്ഛേദിക്കപെടും എന്ന രീതിയിലുള്ള സന്ദേശമാണ് വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നാണെന്ന തരത്തിൽ വ്യാജേന വ്യാപകമായി മൊബൈലുകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഈ വ്യാജ സന്ദേശത്തിനോട് പ്രതികരിക്കരുതെന്നും കെഎസ്ഇബി പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. മെസ്സേജ് ഒപ്പം കാര്യങ്ങൾ അന്വേഷിക്കാൻ എന്ന തരത്തിൽ ഒരു മൊബൈൽ നമ്പറും തന്നിട്ടുണ്ടാകും. നിങ്ങൾ ഈ നമ്പറുമായി ബന്ധപ്പെടുകയാണെങ്കിൽ ഒരാൾ കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന വ്യാജേന നിങ്ങളോട് സംസാരിക്കുകയും, ഒരു പ്രത്യേക ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുകയും ചെയ്യും.

ഇങ്ങനെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ബാങ്ക് വിവരം ഇവർ കൈക്കലാക്കുകയും, അത് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നതായിരിക്കും. എല്ലാ ആളുകളും ഈയൊരു തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.

യാതൊരു കാരണവശാലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,  ഒടിപി നമ്പറുകൾ എന്നിവ പങ്കുവെക്കാൻ കെഎസ്ഇബി അധികൃതർ ആവശ്യപ്പെടുകയില്ല. ഇത്തരത്തിലുള്ള എന്തെങ്കിലും മെസ്സേജുകളോ, കോളുകളോ നിങ്ങൾക്ക് വരികയാണെങ്കിലോ, ബില്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിലോ ഉടൻ തന്നെ കെഎസ്ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912 ലേക്ക് വിളിക്കുക. അല്ലെങ്കിൽ സമീപത്തുള്ള കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെടുക.

പണം അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും
വ്യാജ വാർത്തയുടെ പേരിൽ വ്യാപക തട്ടിപ്പ് മുന്നറിയിപ്പുമായി കെഎസ്ഇബി