സംസ്ഥാനത്തെ വൈദ്യുതി വിതരണ വകുപ്പ് ഒരു നിർദ്ദേശം ഉപഭോക്താക്കൾക്ക് നൽകിയിരിക്കുകയാണ്. നിലവിൽ ഇത് ഒരുപാട് പ്രയോജനം ചെയ്യുന്ന ഒരു വാർത്തയാണ്.
ബിൽ അലെർട്ട് ആൻഡ് ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനമാണ് വീണ്ടും കൂടുതൽ കാര്യക്ഷമതയോടെ കൂടി കെഎസ്ഇബി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനത്തുള്ള എല്ലാ ഉപഭോക്താക്കളുടെ ഫോണുകളിൽ ഇനി മുതൽ അവരുടെ ബന്ധപ്പെട്ട വിഭാഗത്തിന്റെ കീഴിൽ ഏതെങ്കിലും തരത്തിൽ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടായികഴിഞ്ഞാൽ ബിൽ അലെർട്ട് ആൻഡ് ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം വഴി അതിനെ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുന്നതാണ്.
ഓരോ മാസങ്ങളിലെയും ബില്ല് ജനറേറ്റ് ചെയ്ത് കഴിഞ്ഞാൽ അതിനെ സംബന്ധിച്ചിട്ടുള്ള കൃത്യമായ അറിയിപ്പുകൾ നിങ്ങളുടെ ഫോണിലേക്ക് അറിയിക്കുന്നതാണ്. സാധാരണ വീടുകളിൽ മുതിർന്ന വ്യക്തികയുടെ പേരിൽ ആയിരിക്കും വൈദ്യുതി കണക്ഷൻ എടുത്തിരിക്കുക. അതുകൊണ്ട് തന്നെ അവരുടെ ഫോണിൽ ആയിരിക്കും വൈദ്യുതിയെ സംബന്ധിച്ച വ്യക്തമായ സന്ദേശങ്ങൾ അറിയുവാൻ സാധിക്കുക. ചിലപ്പോൾ നമ്മുടെ ശ്രദ്ധകുറവ് മൂലം അത്തരം സന്ദേശങ്ങൾ കണ്ടില്ല എന്ന് വരാം. ഇത്തരം സന്ദർഭങ്ങളിലാണ് നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുകയും, ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെയും ബാധിക്കുക.
അത്തരം തടസ്സങ്ങൾ ഒഴിവാക്കുന്നതിന് നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നമ്മുടെ കൺസ്യൂമർ നമ്പറുമായി രജിസ്റ്റർ ചെയ്യാനുള്ള ഒരു സുവർണ്ണ അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മൊബൈൽ നമ്പറും മറ്റുകാര്യങ്ങളും മാറ്റുവാനുള്ള വെബ്സൈറ്റിന്റെ ലിങ്ക് താഴെ നൽകിയിരിക്കുന്നതാണ്. നമ്മുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും സഹിതമാണ് അവിടെ നൽകേണ്ടത്. ശേഷം വരുന്ന സ്‌ക്രീനിൽ നമുക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ അടയാളപ്പെടുത്തി കൊടുക്കാം. ബിൽ അലേർട്ടും എസ്എംഎസ് അലേർട്ടും അടയാളപ്പെടുത്തി കൊടുക്കാം.
ഇ-മെയിൽ വഴിയും നമ്മുക്ക് സന്ദേശം ലഭിക്കുന്നതാണ്. ഇതിനായി നേരത്തെ കയറിയ സൈറ്റിൽ ഇമെയിൽ ചേർത്ത് കൊടുത്താൽ മതിയാകും. ഇ-മെയിൽ മുഖേന ലഭിക്കുന്ന സന്ദേശങ്ങൾ അധികം ആളുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ മൊബൈലിലൂടെ ലഭിക്കുന്ന എസ്എംഎസ് അലേർട്ടിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ബിൽ അലെർട്ട് ആൻഡ് ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഈ സംവിധാനം ഓരോരുത്തരും ഉപകാരപ്പെടുത്തുക. നമ്മുടെ സെക്ഷൻ ഓഫീസിൽ വിവിധങ്ങളായിട്ടുള്ള നിവേദനം നൽകിയിട്ടും, ഇതുവരെ നടപടി ഉണ്ടായിട്ടില്ലെങ്കിൽ നമ്മുക്ക് ബന്ധപ്പെടുവാനായി കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
കെഎസ്ഇബി കസ്റ്റമർ കെയർ നമ്പർ : 1912
വെബ്സൈറ്റ് ലിങ്ക് : http://hris.kseb.in/OMSWeb/registration