കറണ്ട് ഉള്ളവർക്ക് KSEB യുടെ രണ്ട് ആനുകൂല്യങ്ങൾ ! എല്ലാ വിവരങ്ങളും സഹിതം !

നമ്മളെല്ലാവരും വൈദ്യുതി ഉപയോഗിക്കുന്നവരാണ്. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ആണ് പ്രധാനമായും കേരളത്തിൽ ഇലക്ട്രിസിറ്റി ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. സാധാരണയായി എല്ലാമാസവും ഒരു കുടുംബമോ സംരംഭമോ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി യുടെ അളവനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന തുക ഇലക്ട്രിസിറ്റി ബോർഡിൽ അടയ്ക്കുകയാണ് സാധാരണക്കാർ ചെയ്യുന്നത്.

എന്നാൽ നമ്മുടെ സംസ്ഥാനത്തെ ഒരുപാട് ഇലക്ട്രിസിറ്റി ഉപഭോക്താക്കൾ അവർ ഉപയോഗിക്കുന്ന ഒരു മാസത്തെ കറണ്ടിനും പോലും പണമടയ്ക്കാൻ സാധിക്കാതെ കഴിയുന്നവർ ഉണ്ട്. കോവിഡ്-19 രോഗവ്യാപനം രാജ്യത്തെ ഒട്ടാകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരം പ്രതിസന്ധികളെ മറികടന്നു ഇപ്പോൾ കേരളം കരകയറി കൊണ്ടിരിക്കുന്നതേ ഉള്ളൂ.

എല്ലാവരുടെയും ജീവിതങ്ങൾ തകിടംമറിഞ്ഞു എങ്കിലും ഒരുവിധം ആളുകൾക്ക് അവരുടെ പഴയ ജീവിതത്തിലേക്ക് ഒരുപരിധിവരെ തിരിച്ചെത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ പൊതുവേ ദാരിദ്ര്യരേഖക്ക് കീഴിൽഉള്ളവരും, രോഗവ്യാപനം വന്നതോടുകൂടി വളരെയധികം സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും നേരിടുകയും ചെയ്ത ദാരിദ്ര്യരേഖയിൽ താഴെ വരുമാനമാർഗ്ഗമുള്ള ഒരുപാട് കുടുംബങ്ങൾ ഇപ്പോഴും കേരളത്തിൽ ഉണ്ട്.

ഇത്തരം കുടുംബങ്ങൾക്ക് അവരുടെ വൈദ്യുതി ബിൽ അടയ്ക്കാൻ ഉള്ള പണമില്ലാത്തതിനാൽ ഒരുപാട് മാസങ്ങളിലെ കരണ്ട് ബില്ലുകൾ കുടിശ്ശികയായി ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി കെഎസ്ഇബി മുന്നോട്ടു എത്തി നിൽക്കുകയാണ്. കെഎസ്ഇബി ഇത്തരത്തിൽ കുടിശ്ശിക ഉള്ളവരുടെ കുടിശ്ശിക തീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തുകയാണ്.

ഇതുവഴി കുടിശ്ശിക വന്ന് ഏറിയ പലിശയിൽ ഇളവ് നൽകാൻ അപേക്ഷിക്കാനും പലിശ ആറ് തവണകളായി അടയ്ക്കുന്നതിനും അവസരവും നൽകുന്നു. വൈദ്യുതി മോഷ്ടിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന വൈദ്യുത ഉപഭോക്താക്കൾക്ക് ഈ പദ്ധതി വഴി ഇളവ് ലഭിക്കും.

കെ എസ് ഇ ബിയുടെ മറ്റൊരു പുതിയ അപ്ഡേറ്റ് ആയ ടോൾ ഫ്രീ നമ്പറായ 1 9 1 2 എന്ന നമ്പറിലേക്ക് സൗജന്യമായി വിളിച്ച് കെഎസ്ഇബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാനും വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കുന്നു. നമ്മുടെ ആവശ്യങ്ങൾ അറിയിക്കുന്നത് അനുസരിച്ച് ഉദ്യോഗസ്ഥർ നേരിട്ട് ഉപഭോക്താക്കളുമായി സംസാരിക്കുകയാണ് ഉപഭോക്താക്കളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യാം.