മിമിക്രി ആർട്ടിസ്റ്റും സിനിമാ നടനുമായ കൊല്ലം സുധിയെ പിരിഞ്ഞു പോയ ആദ്യ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ? നടൻ പൊതുവേദിയിൽ വെളിപ്പെടുത്തി.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കൊല്ലം സുധി എന്ന നടനും മിമിക്രി ആർട്ടിസ്റ്റുമായ നടൻ അദ്ദേഹത്തിന്റെ ജീവിതം ചാനൽ ഷോയിലൂടെ ആരാധകർക്കു മുന്നിൽ പങ്കുവെച്ചത്. ആരാധകർക്കു മുന്നിൽ അദ്ദേഹം പറഞ്ഞത് മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ആദ്യഭാര്യയിൽ ഉണ്ടായ കുഞ്ഞിനെ അദ്ദേഹത്തിന് ഏൽപ്പിച്ച് ഭാര്യ പിരിഞ്ഞുപോയി എന്നാണ് പറഞ്ഞത്.

16 വർഷങ്ങൾക്കു മുൻപായിരുന്നു സുധിയുടെ ആദ്യവിവാഹം. പരസ്പരം പ്രേമിച്ച് ആയിരുന്നു ഇരുവരും കല്യാണം കഴിച്ചത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. കൈക്കുഞ്ഞിനെയും കയ്യിൽ ഏൽപ്പിച്ച അദ്ദേഹത്തിന്റെ ഭാര്യ പിരിഞ്ഞു പോവുകയാണ് ഉണ്ടായത്.

സുധിക്ക് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്. ഒന്നാം ഭാര്യ ഉപേക്ഷിച്ചതിന് ശേഷം തന്റെ കൈക്കുഞ്ഞിനെയും കൊണ്ടാണ് സുധി സ്റ്റേജ് ഷോകളിൽ പോയിരുന്നത്. സ്റ്റേജിൽ കയറുന്ന സമയത്ത് കുഞ്ഞിനെ ഉറക്കി കെടുത്തുവാറാണ് പതിവ് എന്ന് താരം പറയുന്നു.

മകന് 5 വയസ്സായപ്പോൾ മുതൽ മകൻ കർട്ടൻ പിടിക്കാൻ തുടങ്ങി. ശേഷം രണ്ടാം ഭാര്യയായ രേണുക സുധിയുടെ ജീവിതത്തിലേക്ക് എത്തുന്നത് മകന് 11 വയസ്സായപ്പോഴാണ്. സുധിയുടെ മുൻവർഷങ്ങളിലെ ജീവിതമെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് രണ്ടാം ഭാര്യയായി രേണുക സുധിയുടെ ജീവിതത്തിലേക്ക് എത്തുന്നത്.

ഇപ്പോൾ അവർക്ക് ഒരു ചെറിയ കുഞ്ഞും ഉണ്ട്. സുധിയെ പിരിഞ്ഞുപോയ ആദ്യഭാര്യ മരണമടഞ്ഞു. അവളുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങൾ ആയിരുന്നു മരണത്തിന് കാരണം. സുധിയുടെ ഇപ്പോഴത്തെ ജീവിതം വളരെ സന്തോഷകരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഒരു കൊച്ചു കുടുംബം.