തെരഞ്ഞെടുപ്പ് ഫലം നേരത്തെ അറിയുന്നതിനായി ഇക്കാര്യം അറഞ്ഞിരിക്കുക

തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ 16 രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണ്ണമായി ഫലം പുറത്തു വരികയും ചെയ്യുന്നതാണ്. വോട്ടെണ്ണൽ കേന്ദ്രത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത് എന്നതിനെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.

അതുകൂടാതെ എങ്ങനെയാണ് ഫലം നേരത്തെ തന്നെ അറിയുന്നത് എന്നും ഇവിടെ വ്യക്തമാക്കുന്നു. ആദ്യം തപാൽ വോട്ടുകൾ ആയിരിക്കും എണ്ണുന്നത്. ഒന്നാം വാർഡ് മുതൽ ക്രമത്തിൽ ആയിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ട് എങ്കിൽ അവ ഒരു ടേബിളിൽ ആയിരിക്കും എണ്ണുക.

സംസ്ഥാനത്ത് ഈ പ്രാവശ്യം കോവിഡ് സ്പെഷ്യൽ വോട്ടർമാർ അടക്കം 211846 തപാൽ വോട്ടുകളാണ് ഉള്ളത്. സത്യപ്രസ്താവന ഇല്ലാത്ത, വോട്ട് രേഖപ്പെടുത്താത്ത തപാൽ വോട്ടുകൾ എല്ലാം അസാധുവാകുന്നതാണ്. ബാക്കിയുള്ള തപാൽ വോട്ടുകൾ എണ്ണി ക്രമപ്പെടുത്തുകയും ചെയ്യും.

പോസ്റ്റൽ വോട്ടുകൾ എണ്ണി തീരാൻ കാത്തിരിക്കാതെ തന്നെ വോട്ടിംഗ് യന്ത്രങ്ങളും എണ്ണി തുടങ്ങും. എങ്ങനെയാണ് വോട്ടെണ്ണൽ നടക്കുന്നത് എന്ന് പരിശോധിക്കാം. ആദ്യം കേരിയിങ് കേസിൽ നിന്ന് സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തിറക്കും. കൺട്രോൾ യൂണിറ്റിന്റെ നമ്പറും, സ്ട്രിപ്പ് സീലിന്റെയും, ഗ്രിൽ പേപ്പർ സീലിന്റെയും നമ്പറുകൾ പരിശോധിച്ച ശേഷം കൗണ്ടിംഗ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് മിഷൻ സ്വിച്ച് ഓൺ ചെയ്യും.

മെഷീനിലെ സ്ക്രീനിൽ ഇലക്ഷൻ കമ്മീഷൻ എന്ന വാചകവും, തീയതിയും, സമയവും മറ്റ് വിവരങ്ങളും തെളിയും. ത്രിതല പഞ്ചായത്തിൽ ഉപയോഗിച്ച മിഷൻ ആണെങ്കിൽ സ്ക്രീനിൽ വോട്ടുകളുടെ എണ്ണം മൂന്ന് എന്ന് കാണിക്കും. അതായത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല ഓരോ തരത്തിലും ഓരോ ഐഡി മിഷ്യനിൽ ഉണ്ടാകും. സ്ഥാനാർത്ഥികളുടെ എണ്ണവും, സീറ്റുകളുടെ എണ്ണവും, ബാറ്ററി ചാർജ്ജും ഡിസ്പ്ലേയിൽ കാണിക്കും.

റിട്ടേണിംഗ് ഓഫീസർ മെഷീനിലെ സ്ട്രിപ്പ് സീലും, പുറകിലെ സീലും മാറ്റി മുകൾഭാഗത്തെ കവർ ഊരി പ്രതലത്തിൽ റിസൾട്ട് 1, 2 എന്ന് രേഖപ്പെടുത്തിയ രണ്ട് ബട്ടൺ ഉണ്ടാകും. അതിൽ റിസൾട്ട് ഒന്ന് ബട്ടർ പേപ്പർ സീലിനെ തുളച്ചു കൊണ്ട് അമർത്തുമ്പോൾ വോട്ടെണ്ണൽ ആരംഭിച്ച സമയവും, അവസാനിച്ച സമയവും, വോട്ടർമാരുടെ എണ്ണം, എന്ന് തുടങ്ങിയ ധാരാളം വിവരങ്ങൾ കാണിക്കും.

ശേഷം ഓരോ തലത്തിലും ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ക്രമത്തിൽ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട് മെഷീനിൽ തെളിയും. പോസ്റ്റ് ക്രമത്തിൽ ഓരോ പഞ്ചായത്തിലെയും റിസൾട്ട് പുറത്തുവരും. തപാൽ വോട്ടുകളുടെ എണ്ണവും, മിഷനിലെ വോട്ടുകളുടെ എണ്ണവും കൂട്ടിയാണ് സ്ഥാനാർഥികൾക്കുള്ള വോട്ടിന്റെ എണ്ണം തരപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെൻഡ് വെബ്സൈറ്റിലൂടെ പൊതുജനത്തിന് വോട്ട് എണ്ണൽ കഴിഞ്ഞാൽ ഉടനെ തന്നെ ഫലം അറിയുവാനും സാധിക്കുന്നതാണ്.