കിസാൻ സമ്മാൻ നിധി വഴി 2000 രൂപ എല്ലാവരുടെയും കയ്യിൽ എത്തുമ്പോൾ ചില വ്യക്തികൾക്ക് ഈ തുക ലഭിക്കുകയില്ല. കാരണങ്ങൾ മനസ്സിലാക്കുക.

രാജ്യത്ത് ഉടനീളം പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗഡു സാധാരണക്കാരായ ജനങ്ങളുടെ കയ്യിലേക്ക് എത്തിച്ചേരുവാൻ പോവുകയാണ്. ഇതേ തുടർന്ന് നിരവധി ദേശീയ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഡിസംബർ 15 ആം തീയതി മുതൽ ഏഴാം ഗഡു സാധാരണക്കാരുടെ കയ്യിലേക്ക് എത്തിച്ചേരുമെന്നാണ്.

അതുകൊണ്ടുതന്നെ പതിനഞ്ചാം തീയതിക്ക് ശേഷം ഏതുസമയത്തും സാധാരണക്കാരുടെ അക്കൗണ്ടിലേക്ക് പണം കയറുന്നതാണ്. ഒറ്റ പ്രോസസിങ്ങ് വഴി അപേക്ഷ നൽകിയ എല്ലാവർക്കും ഒരുമിച്ച് പണം അക്കൗണ്ടിൽ കയറുന്നതാണ്. എന്നാൽ പോലും ചിലർക്ക് ചില സാങ്കേതിക തടസ്സങ്ങൾ മൂലം ചില വ്യക്തികൾക്ക് തുക ലഭിക്കാതെയും വന്നേക്കാം. എന്നാൽ തീർച്ചയായും തുക അക്കൗണ്ടിൽ കയറുന്നതാണ്.

ഈ ഘട്ടം കൂടി കർഷകർക്ക് ലഭിക്കുന്നതോടെ 14,000 രൂപയാണ് മൊത്തമായി കർഷകർക്ക് നിലവിൽ ലഭിക്കുന്നത്. അടുത്തതായി വരുന്ന ഗഡു 2021 ഏപ്രിൽ മാസത്തിലാണ് ലഭിക്കുക. എന്നാൽ ഇപ്രാവശ്യത്തെ ഗഡു ചില വ്യക്തികൾക്ക് ലഭിക്കുകയില്ല. കാരണം കഴിഞ്ഞ മാസങ്ങളിൽ തെറ്റുതിരുത്താൻ ആയിട്ടുള്ള സമയം നൽകിയിരുന്നതാണ്. എന്നാൽ നിരവധി കർഷകർ ഇത് ചെയ്യാത്തതുമൂലം ഇനി വരും മാസങ്ങളിലെ ഗഡുക്കൾ ലഭിക്കുകയില്ല.

സർക്കാരിന്റെ ഭാഗത്തുനിന്നും ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സന്ദേശം അയച്ചതായിരുന്നു എന്നാൽ അത് ശ്രദ്ധ വയ്ക്കാതെയും സമയത്തിന് തെറ്റ് തിരുത്താത് മൂലവും ഇനിമുതൽ അത്തരക്കാർക്ക് കിസാൻ സമ്മാൻ നിധി വഴി ലഭിക്കുന്ന ഗഡു ലഭിക്കുകയില്ല.

ആധാർ കാർഡിലെയും കിസാൻ സമ്മാൻ നിധിയിൽ കൊടുത്ത പേരും ഒരുപോലെ അല്ലാത്ത വ്യക്തികൾക്കും, കിസാൻ സമ്മാൻ നിധിയിൽ കൊടുത്തിരുന്ന ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി കോഡ് തെറ്റായത് മൂലവും ഉള്ള വ്യക്തികൾക്കുമാണ് കൂടുതൽ പ്രശ്നം നേരിടേണ്ടത്. അതുകൊണ്ടുതന്നെ അത്തരക്കാർക്ക് ഇനി സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നിർദേശം ലഭിക്കുന്നതുവരെ ഗഡു ലഭിക്കുന്നതല്ല.