പ്രധാനമന്ത്രിയുടെ 2000 രൂപ സഹായം ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നു. ഡിസംബർ 25-ആം തിയ്യതി ലഭിക്കും.

രാജ്യത്ത് ഉടനീളം ക്രിസ്മസ് ദിവസമായ ഡിസംബർ ഇരുപത്തിയഞ്ചാം തിയ്യതി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ എത്തുകയാണ്. പിഎം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഒറ്റ പ്രൊസസിങ്-ലൂടെ രാജ്യത്തെ ഉടനീളം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതേസമയം തുക എത്തിച്ചേരുന്നതാണ്.

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ എന്ന സംവിധാനം വഴിയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിക്കുന്നത്. നിലവിൽ പ്രക്ഷോഭങ്ങൾ പൊട്ടി പുറപ്പെട്ടിരിക്കുന്ന അവസരത്തിൽ ഡിസംബർ 25 ആം തീയതി രാജ്യത്തുടനീളമുള്ള കർഷകരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്നതായിരിക്കും.

ഡിസംബർ മാസം ഇരുപത്തിയഞ്ചാം തീയതി കർഷകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു ദിവസം ആയി മാറുകയാണ്. കർഷകരായ ആളുകളെ സംബന്ധിച്ചിടത്തോളം മുടങ്ങാതെ തുക ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കിസാൻ സമ്മാൻ നിധി വഴിയുള്ള തുക ലഭിക്കും.

ആധാറിലെ പേര് ഉള്ള പോലെ തന്നെ അപേക്ഷയിലെ പേര് ആകുവാൻ വേണ്ടിയും മറ്റ് നിരവധി തെറ്റുകൾ തിരുത്തുവാൻ വേണ്ടിയും കർഷകർക്ക് സമയം നൽകിയിരുന്നതാണ്. എന്നാൽ ഇതുവരെയും മൊബൈൽ നമ്പറുകളിലേക്ക് സന്ദേശം ലഭിച്ചിട്ടും തിരുത്താത്ത കർഷകർക്ക് ഈ മാസം മുതൽ കിസാൻ സമ്മാന നിധി വഴിയുള്ള ആനുകൂല്യങ്ങൾ ലഭ്യമാവുകയില്ല. സർക്കാരിൽ നിന്ന് മറ്റൊരു സന്ദേശം ലഭിക്കുന്നത് വരെ ഇങ്ങനെ തുടരും