സംസ്ഥാനത്ത് ചെറുകിട കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് കിസാൻ മൻധൻ യോജന എന്ന പദ്ധതി. പിഎം കിസാന്റെ ഔദ്യോഗിക പോർട്ടൽ വഴി കിസാൻ മൻധൻ യോജന എന്ന പദ്ധതിയെപ്പറ്റിയും, അതിലേക്ക് അപേക്ഷിക്കുന്ന ആളുകളുടെ തൽസമയ അപ്ഡേഷനും അറിയാൻ സാധിക്കും.
മാസംതോറും കർഷകർക്ക് 3000 രൂപ വീതം പെൻഷൻ ലഭിക്കുന്നു. കർഷകൻ മരണപ്പെട്ടു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അല്ലെങ്കിൽ ജീവിതപങ്കാളിക്ക് തുടർന്ന് കുടുംബപെൻഷൻ ആയി 1500 രൂപ വീതം പെൻഷൻ ലഭിക്കും. ഈ പെൻഷൻ പദ്ധതിക്ക് അപേക്ഷിക്കുവാൻ വേണ്ടി പാൻ കാർഡും ആധാർ കാർഡും മാത്രം മതി. മിനിസ്ട്രി ഓഫ് ഇൻഫർമേഷന്റെ കീഴിലുള്ള അക്ഷയ ജനസേവ കേന്ദ്രം വഴി ഈ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചിട്ടുണ്ട്.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുക നമ്മുടെ സംസ്ഥാനത്തുള്ള 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള വ്യക്തികൾക്കാണ്. 18 വയസ്സു മുതൽ 40 വയസ്സിനു ഇടയിലുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. കേന്ദ്രസർക്കാർ തുല്യത ഉറപ്പുവരുത്തിയത് കൊണ്ട് 60 വയസ്സിനുശേഷം 3000 രൂപ വീതം ലഭിക്കും.
18 വയസ്സുള്ള ഒരു വ്യക്തി ചേരുമ്പോൾ 55 രൂപ മാസംതോറും നിഷേധിക്കേണ്ടി വരും. 29-ആം വയസ്സിൽ ചേരുന്ന ഒരു വ്യക്തിയാണെങ്കിൽ മാസംതോറും 100 രൂപ അടയ്ക്കേണ്ടി വരും. നാല്പതാം വയസ്സിലാണ് ചെരുന്നതെങ്കിൽ മാസംതോറും 200 രൂപ വീതം അടക്കേണ്ടി വരും. 55 രൂപ മുതൽ 200 രൂപ വരെയാണ് മാസംതോറും പരമാവധി അടയ്ക്കേണ്ടി വരുക.
നമ്മൾ നിക്ഷേപിക്കുന്ന തുക എത്രയാണോ അതേ തുകയ്ക്ക് ആനുപാതികമായ തുക കേന്ദ്രസർക്കാർ നമ്മുടെ പേരിൽ അടക്കുന്നതായിരിക്കും. അങ്ങനെ വരുമ്പോൾ തുക ഇരട്ടിയാകും. കേന്ദ്ര സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാർ ജീവനക്കാർ, മറ്റ് കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന വ്യക്തികൾ, കേന്ദ്ര സർവീസിൽ നിന്ന് വിരമിച്ച വ്യക്തികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക ഇല്ല.
ചെറുകിട കർഷകർക്ക് അതായത് രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് നമ്മുടെ സംസ്ഥാനത്തും രാജ്യത്താകെമാനവും പദ്ധതിപ്രകാരം പെൻഷൻ ലഭിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ്.