കേന്ദ്രസർക്കാർ മൂന്നു ലക്ഷം രൂപ വരെ നാല് ശതമാനം പലിശ നിരക്കിൽ സബ്സിഡിയോടുകൂടി നൽകുന്നു. നിങ്ങൾക്ക് ഈ തുക ലഭിക്കുമോ എന്ന് നോക്കൂ.

സാധാരണക്കാർക്ക് വളരെയധികം പ്രയോജനകരമായ ഒരു പദ്ധതി. ഈ ഒരു പദ്ധതി പ്രകാരം ഏകദേശം 1,60,000 രൂപ വരെ യാതൊരു ഈടും നൽകാതെ നിങ്ങൾക്ക് വായ്പ്പയായി ലഭിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടാണ് ഈ തുക ലഭിക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ വിഷമിക്കേണ്ട, നിങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് എടുക്കുവാൻ കഴിയും.

വളരെ തുച്ഛമായ പലിശനിരക്കിൽ കേന്ദ്രസർക്കാർ ആണ് ഈ തുക അനുവദിച്ച് തരുന്നത്. 5 സെന്റ് സ്ഥലമെങ്കിലും സ്വന്തമായിട്ടുള്ള വ്യക്തികൾക്ക് പ്രതിവർഷം 6000 രൂപ വരെ സാമ്പത്തിക സഹായമായി നൽകുന്ന പദ്ധതി കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ കാർഷികമേഖലയ്ക്ക് കരുത് നൽകിക്കൊണ്ട് നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയാണിത്.

ഈ വായ്പയുടെ കാലാവധി അഞ്ചു വർഷം വരെയാണ്. അതോടൊപ്പം പലിശനിരക്ക് 9 ശതമാനവുമാണ്. എന്നാൽ നിങ്ങൾ മുടങ്ങാതെ അടക്കുകയാണെങ്കിൽ 5% പലിശവരെ സബ്സിഡി ലഭിക്കുന്നതാണ്. ഇങ്ങനെ വരുമ്പോൾ 4% പലിശ മാത്രമേ നൽകേണ്ടി വരികയുള്ളൂ. കിസാൻ ക്രെഡിറ്റ് കാർഡ് വഴിയാണ് ഈ തുക ലഭ്യമാകുന്നത്. പരമാവധി മൂന്ന് ലക്ഷം രൂപവരെയുള്ള വായ്പ്പകൾക്ക് ഈ സബ്സിഡി ലഭിക്കുന്നതായിരിക്കും.

ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെയുള്ള വായ്പ്പകളാണ് ഈട് നൽകാതെ ലഭിക്കുക. ഇതിന് മുകളിലുള്ള വായ്പ്പകൾക്ക് അപേക്ഷിക്കുകയാണെങ്കിൽ ഈട് നൽകേണ്ടിവരും. കന്നുകാലി വളർത്തൽ അതായത് ആട് കോഴി മത്സ്യ കൃഷി എന്നിവ നടത്തുന്നതിന് ഈ വായ്പ്പ പ്രകാരം നിങ്ങൾക്ക് തുക ലഭിക്കുന്നതാണ്.

കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ നിങ്ങളുടെ എടുത്തുള്ള പൊതുമേഖല ബാങ്കുമായി ബന്ധപ്പെട്ട് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് അപേക്ഷിക്കുക. ബാങ്ക് മാനേജർ നിങ്ങളുടെ കൃഷിഭൂമി നേരിട്ട് കണ്ട് മനസ്സിലാക്കിയതിനുശേഷം ആയിരിക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നത്. ഇതിന്റെ കൂടെ നിങ്ങൾക്ക് ഒരു രൂപേ കാർഡ് ലഭിക്കുന്നതാണ്.

കിസാൻ ക്രെഡിറ്റ് കാർഡ് മുഖേന ഈ വായ്പ്പയ്ക്ക് അപേക്ഷിക്കുവാൻ ചെല്ലുമ്പോൾ ചില രേഖകൾ കയ്യിൽ കരുതണം. നികുതി അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയാണ് 1,60,000 രൂപവരെയുള്ള വായ്പ്പകൾക്ക് നിങ്ങൾ ഹാജരാക്കേണ്ടത്. അതിനു മുകളിലുള്ള തുകയ്ക്ക് ഈ രേഖകൾക്ക് ഒപ്പം തന്നെ ഈടും നൽകേണ്ടതാണ്. ഒരു സെന്റ് സ്ഥലത്തിന് പരമാവധി ലഭിക്കാവുന്ന തുക 5000 രൂപയാണ്. അതായത് 10 സെന്റ് സ്ഥലം ഉണ്ടെങ്കിൽ നിങ്ങൾക്ക് അമ്പതിനായിരം രൂപവരെ വായ്പ്പയായി ലഭിക്കും.

ജില്ലാ തിരിച്ചായിരിക്കും വായ്പയുടെ മാനദണ്ഡങ്ങൾ തീരുമാനിക്കുക. അപേക്ഷകൻ എടുക്കുന്ന ഈ വായ്പ്പ തുക അഞ്ചുവർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും തിരിച്ചടക്കുവാനും എപ്പോൾ വേണമെങ്കിലും പുതുക്കി എടുക്കാനും സാധിക്കുന്നതാണ്.