ഡിസംബറിൽ കേന്ദ്ര സഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. ശ്രദ്ധിക്കുക.

ഡിസംബർ മാസത്തിൽ പൊതുജനങ്ങൾക്ക് വളരെ ആശ്വാസകരമായ ഒരു കേന്ദ്ര സഹായം ലഭിക്കുവാൻ പോകുന്നതിന്റെ വിവരങ്ങളാണ് ഇവിടെ നിൽക്കുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ മൂന്ന് ഗഡുക്കളായാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുക. ഓരോ നാലുമാസം കൂടുമ്പോൾ 2000 രൂപ എന്ന ക്രമത്തിൽ ഒരു വർഷം കൊണ്ട് മൊത്തം 6000 രൂപയാണ് നിങ്ങളുടെ അപേക്ഷയിൽ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുക. ഈ പദ്ധതി തുടങ്ങിയതിനുശേഷം ഉള്ള ഏഴാമത്തെ ഗഡു ആണ് ഈ മാസം ലഭിക്കുന്നത്.

അതിനാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്. ആദ്യമായി കിസാൻ പദ്ധതിയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കണം. രണ്ടു രീതിയിൽ ഇത് പരിശോധിക്കാൻ കഴിയും. കമ്പ്യൂട്ടറിൽ പി എം കിസാൻ സമ്മാൻ സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫാർമേഴ്സ് കോർണർ എന്ന വിഭാഗത്തിൽ ഗുണഭോക്തൃപട്ടിക ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം ഈ പട്ടികയിൽ പി എം കിസാൻ സമ്മാൻ സ്കീമിനായുള്ള അപേക്ഷയുടെ സ്റ്റാറ്റസ് നിങ്ങൾക്ക് അറിയുവാൻ സാധിക്കും.

ഇതിനായി നിങ്ങൾ അപേക്ഷയിൽ നൽകിയ ആധാർ നമ്പറും മൊബൈൽ നമ്പറും നൽകേണ്ടതുണ്ട്. ഇങ്ങനെ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ പെട്ടെന്ന് കണ്ടെത്തുവാൻ കഴിയുന്നതാണ്. മൊബൈൽ ഫോണിലൂടെ പരിശോധിക്കേണ്ടവർക്ക് പിഎം കിസാൻ എന്ന മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക

ബെനിഫിഷ്യറി സ്റ്റാറ്റസ് എന്ന ഭാഗത്ത് ആധാർ നമ്പർ കൂടാതെ മൊബൈൽ നമ്പർ എന്നിവ നൽകുക. ഈ രീതിയിലും നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ പേര് പട്ടികയിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. അർഹതയുള്ളവർക്ക് ഈ പദ്ധതിയിൽ ഇനിയും അപേക്ഷിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ, പൊതു സേവന കേന്ദ്രങ്ങൾ വഴി നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയും.

അപേക്ഷ സമർപ്പിക്കുമ്പോൾ അവിടന്ന് ലഭിക്കുന്ന പ്രിന്റ് ഔട്ടിന്റെ കൂടെ നിങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡ് പാസ്ബുക്ക് കോപ്പികളും മറ്റു വിവരങ്ങളും പൂരിപ്പിച്ച അപേക്ഷാ ഫോമിന് ഒപ്പം കൃഷിഭവൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വെരിഫിക്കേഷന് ശേഷം അടുത്ത ഘടുവിന്റെ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നതായിരിക്കും.

ഇംഗ്ലീഷിലാണ് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടത്. ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേനയാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരുന്നതിനാൽ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, അപേക്ഷാഫോം എന്നിവയിലെ നിങ്ങളുടെ പേരിന്റെ സ്പെല്ലിംഗ്, അക്കൗണ്ട് നമ്പറും തെറ്റ് വരാതെ ശ്രദ്ധിക്കുക.

പുതുതായി അപേക്ഷ സമർപ്പിച്ചവർക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാൻ കഴിയും. പട്ടികയിൽ പേര് വരാത്തവർക്ക് കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് കാരണം ചോദിച്ച് അറിയാവുന്നതാണ്.