ക്ഷേമനിധിയിൽ അംഗത്വം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക – അംഗങ്ങളുടെ വിവരശേഖരണം തുടങ്ങുവാൻ പോകുന്നു. ജൂലൈ മാസത്തെ റേഷൻ വിതരണം ഇങ്ങനെ – വിശദമായി അറിയൂ…

വളരെ പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതി അറിയിപ്പുകൾ ആണ് ഇവിടെ പങ്കുവെയ്ക്കാൻ പോകുന്നത്. കിസാൻ സമ്മാൻ നിധി എന്ന ഒരുപാട് ആളുകൾ കാത്തിരുന്ന പദ്ധതിയെക്കുറിച്ചുള്ള അപ്ഡേഷനുകൾ ആണ് ആദ്യമായി പറയുന്നത്. അതായത് 2000 രൂപ വീതം നാലു മാസത്തെ ഇടവേളകളിൽ ഒരു വർഷം 6000 രൂപ ലഭിക്കുന്ന ഈ പദ്ധതി പ്രകാരം ചെറുകിട നാമമാത്ര കർഷകർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ഇതുവരെയും ഈ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കാത്തവർക്ക് ഇനിയും ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുൻ സാധിക്കുന്നതാണ്. മുൻപ് അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കേണ്ട ആവശ്യമില്ല. 2019 ഫെബ്രുവരി വരെ ഭൂമിക്ക് കൈയ്യവകാശ രേഖ ലഭിച്ചിട്ടുള്ളവർക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുക. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ റേഷൻ കാർഡും ആവശ്യമാണ്.

ഒരു റേഷൻ കാർഡിൽ നിന്നും ഒരാൾക്കാണ് ഈ പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളൂ. അക്ഷയ ജനസേവന കേന്ദ്രങ്ങളിലൂടെ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ ധാരാളം സാങ്കേതിക തകരാറുകൾ ഉള്ളതിനാൽ തന്നെ അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ പോകാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് https://pmkisan.gov.in/RegistrationForm.aspx എന്ന ഒഫീഷ്യൽ സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഈ ലിങ്കിലൂടെ പോയി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം പിന്നീട് കൃഷിഭവനിൽ ചെന്ന് വെരിഫിക്കേഷൻ പ്രക്രിയകൾ പൂർത്തിയാക്കുകയും ചെയ്യാം. അതിനു ശേഷമായിരിക്കും ഈ അനുകൂല്യം വഴിയുള്ള തുക ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നത്.

ക്ഷേമനിധിയിൽ അംഗത്വം ഉള്ള എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അടുത്തത്. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് നിലവിലെ വിദ്യാഭ്യാസ – തൊഴിൽ മന്ത്രിയായ വി. ശിവൻകുട്ടിയാണ്. നിലവിൽ സംസ്ഥാന സർക്കാറിന് കീഴിൽ 16 ക്ഷേമനിധികളാണ് ഉള്ളത്. ക്ഷേമനിധിയിൽ ഉള്ള അംഗങ്ങളുടെ ഇരട്ട അംഗത്വം തുടങ്ങിയ നടപടികൾ ഒഴിവാക്കുന്നതിനായി ക്ഷേമനിധി അംഗങ്ങളുടെ വിവരശേഖരണം ആരംഭിക്കുവാൻ പോകുകയാണ്.

കൂടാതെ രജിസ്ട്രേഷൻ പുതുക്കൽ, ക്ഷേമനിധിയുടെ സവിശേഷതകൾ, എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് ലഭിക്കുക തുടങ്ങി പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി പ്രത്യേക ക്യാമ്പയിനുകൾ ഉൾപ്പെടെ നടത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായി അംശാദായം അടച്ച് ക്ഷേമനിധിയിൽ അംഗത്വം നിലനിർത്തുകയാണെങ്കിൽ ഭാവിയിൽ മാസാമാസങ്ങളിൽ ക്ഷേമനിധി പെൻഷൻ ലഭിക്കുന്നതാണ്.

കൂടാതെ വിദ്യാർത്ഥികളായ മക്കൾക്ക് സ്കോളർഷിപ്പുകൾ, വിവാഹ ധനസഹായം, ചികിത്സാ സഹായങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ജൂലൈ മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് 08/07/2021 മുതൽ ആരംഭിക്കുകയാണ്.

മുൻഗണന വിഭാഗത്തിലെ റേഷൻകാർഡുകാർക്ക് അതായത് മഞ്ഞ, പിങ്ക് റേഷൻകാർഡുകാർക്ക് കേന്ദ്ര സർക്കാരിന്റെ സൗജന്യ അരി ലഭിക്കുന്നതാണ്. ജൂൺ മാസത്തെ സൗജന്യ കിറ്റുകൾ വാങ്ങാത്ത ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് തന്നെ ഈ കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങളെല്ലാം പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.