ഒരുലക്ഷം രൂപ വരെ ഈടോ ജാമ്യമോ ഇല്ലാതെ വെറും നാല് ശതമാനം പലിശ നിരക്കിൽ ഒരാഴ്ച കൊണ്ട് തന്നെ നമ്മുടെ കൈകളിലേക്ക് തുക ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ വായ്പ്പ പദ്ധതി പരിചയപ്പെടാം.
കോവിഡ് സാഹചര്യത്തിൽ ഒരുപാട് വ്യക്തികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട് മാത്രമല്ല പലരുടെയും ജീവിത മാർഗ്ഗം വരെ വഴിമുട്ടി നിൽക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ കോടിക്കണക്കിന് ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വായ്പാപദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുകയാണ്.
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ( KFC ) ആണ് ഈ പദ്ധതി വഴി ഈടോ ജാമ്യമോ ഇല്ലാതെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരുലക്ഷം രൂപ വരെ വായ്പയായി നൽകുന്നത്.
നമ്മൾ വെച്ചിരിക്കുന്ന എല്ലാ അപേക്ഷകളും ശരിയാണെന്നു തോന്നി അപ്പ്രൂവ് ചെയ്യുകയാണെങ്കിൽ ഒരാഴ്ചയ്ക്കകം തന്നെ ആവശ്യപ്പെട്ടിരുന്ന വായ്പ്പ തുകയുടെ പകുതി തുക നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് കയറുന്നതാണ്.
ഏതു ശതമാനമാണ് തിരിച്ചടവ് പലിശനിരക്ക് എങ്കിലും 3 ശതമാനം വരെ സർക്കാർ സബ്സിഡി ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ വെറും നാലു ശതമാനം മാത്രമാണ് തിരിച്ചടവ് പലിശ ഉണ്ടാവുക. ഈ ഒരു പദ്ധതിയുടെ തിരിച്ചടവ് കാലാവധി വരുന്നത് മൂന്ന് വർഷമാണ്.
നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പെയ്, എന്നിങ്ങനെ നിരവധി ഓൺലൈൻ സംവിധാനങ്ങൾ വഴിയും തുക തിരിച്ചടയ്ക്കാവുന്നതാണ്. സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്ക് ട്രാൻസ്ജെൻഡേഴ്സ്നും ആയിരിക്കും കൂടുതൽ പരിഗണന ഉണ്ടാവുക.
ഈ ഒരു പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള കെഎഫ്സിയുടെ ഓഫീസിൽ ബന്ധപ്പെട്ടാൽ മതിയാകും