വളരെ പ്രധാനപ്പെട്ട വായ്പ്പ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യമാണ് പറയുന്നത്. എല്ലാ സാധാരണക്കാർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി. കോവിഡ് പ്രതിസന്ധി ഇത്രയും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലും സാധാരണക്കായ ജനങ്ങളെ സാമ്പത്തിക തകരാറിൽ നിന്നും സഹായിക്കുവാൻ വേണ്ടിയുള്ള പദ്ധതി പരിചയപ്പെടാം.
കെ എഫ് സി-യിൽ നിന്നാണ് വായ്പ്പ ലഭിക്കുന്നത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ട് 7 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.
5 വർഷമാണ് വായ്പ്പ് കാലാവധി ലഭിക്കുക. പ്രവാസികൾക്ക് നോർക്ക വഴി ഇതേ വായ്പ്പ തന്നെ നാല് ശതമാനം പലിശ നിരക്കിൽ ലഭിക്കുന്നു. എന്തിനൊക്കെയാണ് ഈ വായ്പ്പ ലഭിക്കുന്നത് എന്ന് നോക്കാം. വാഹനം വാങ്ങുവാൻ വേണ്ടിയാണ് പ്രധാനമായും വായ്പ്പ ലഭിക്കുന്നത്. എന്നാൽ എല്ലാ വാഹനങ്ങൾക്കും വായ്പ്പ ലഭിക്കുകയില്ല.
നിലവിൽ ഇലക്ട്രിക്കൽ ഓട്ടോറിക്ഷകൾ, ഇലക്ട്രിക്കൽ കാറുകൾ, ഇലക്ട്രിക്കൽ ബൈക്കുകൾ ഈ വാഹനങ്ങൾക്ക് വേണ്ടിയാണ് വായ്പ്പ ലഭിക്കുക. വാഹനത്തിന്റെ ഓൺറോഡ് പ്രൈസിന്റെ 80 ശതമാനം വരെയാണ് വായ്പ്പ ലഭിക്കുക. അതായത് ഒരു ലക്ഷം രൂപയുടെ വാഹനം വാങ്ങുകയാണെങ്കിൽ എൺപതിനായിരം രൂപ വരെ വായ്പ്പ ലഭിക്കും.
പ്രധാനമായും വായ്പയ്ക്കു വേണ്ടി അവർ വെക്കുന്ന മാനദണ്ഡം സിബിൽ സ്കോർ ആണ്. നമ്മൾ ഇതിനു മുന്നേ ലോൺ എടുത്തിട്ടുണ്ടോ അല്ലെങ്കിൽ വായ്പ്പ എടുത്തതിനുശേഷം തിരിച്ച് അടക്കാതെ ഇരുന്നിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ നോക്കുന്നതിനു വേണ്ടിയാണ് സിബിൽ സ്കോർ നോക്കുന്നത്.
സിബിൽ സ്കോർ അംഗീകരിച്ചതിനു ശേഷം മാത്രമാണ് നിങ്ങൾക്ക് വായ്പ ലഭിക്കുക. ഈയൊരു പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങളുടെ അടുത്തുള്ള കെ എഫ് സി-യിൽ ബന്ധപ്പെടുക.