ഇന്ന് ഓരോ വ്യക്തികൾക്കും കെഎസ്ഇബി ബില്ല് ഓൺലൈനായി അടയ്ക്കാൻ അറിയാവുന്നതാണ്. എന്നാൽ അതേസമയം വൈദ്യുതി പോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് കുടിവെള്ളം. അതുകൊണ്ടുതന്നെ വാട്ടർ അതോറിറ്റിയുടെ ബില്ല് ഓൺലൈനായി അടക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യമാണ്. ഭൂരിഭാഗം വ്യക്തികൾക്കും എങ്ങനെയാണ് വാട്ടർ അതോറിറ്റിയുടെ ബില്ല് ഓൺലൈനായി അടയ്ക്കുക എന്ന് അറിയുകയില്ല.
ഈ കോവിഡ് സാഹചര്യത്തിൽ പരമാവധി മറ്റു വ്യക്തികൾ ആയിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിന് ഓൺലൈൻ ആയിട്ടുള്ള ഇത്തരം പെയ്മെന്റ് സംവിധാനങ്ങൾ വളരെ ഉപകാരപ്രദമാണ്. നമ്മുടെ മൊബൈലിൽ നമ്മൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു ബ്രൗസർ അപ്ലിക്കേഷൻ ഉപയോഗിച്ചാണ് ബിൽ അടക്കുവാൻ സാധിക്കുക. Chrome, Firefox എല്ലാം ഇതിന്റെ ഉദാഹരണങ്ങൾ.
ബ്രൗസർ ഓപ്പൺ ചെയ്തതിനു ശേഷം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറുക.
epay.kwa.kerala.gov.in
ഇപ്പോൾ കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയിരിക്കുകയാണ്. ഇവിടെ ആദ്യമായി പൂരിപ്പിക്കേണ്ടത് കൺസ്യൂമർ ഐഡിയാണ്. നിങ്ങൾക്ക് വാട്ടർ അതോറിറ്റി തന്നിരിക്കുന്ന ബില്ലിൽ നിന്ന് കൺസ്യൂമർ ഐഡി ലഭിക്കുന്നതാണ്. ശേഷം താഴെ നൽകേണ്ടത് കൺസ്യൂമർ നമ്പറും. കൺസ്യൂമർ നമ്പറും കൺസ്യൂമർ ഐഡിയും കൃത്യമായി പൂരിപ്പിച്ച് അതിനു ശേഷം താഴെ കാണുന്ന പ്രൊസീഡ് എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
ഇപ്പോൾ വരുന്ന സ്ക്രീനിൽ നിങ്ങളുടെ ബില്ലിന്റെ കൃത്യമായ വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്. “Reciept Recipient” എന്ന ഭാഗത്ത് നിങ്ങളുടെ ഇമെയിൽ ഐഡി പൂരിപ്പിക്കേണ്ടതാണ്. ശേഷം താഴേക്ക് വരുമ്പോൾ പെയ്മെന്റ് ഓപ്ഷനിൽ പെയ്ഡ് ഡസ്ക് എന്ന ഭാഗത്ത് ടിക്ക് ഇടേണ്ടതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ പെയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. ഇനി വരുന്ന സ്ക്രീനിൽ നിങ്ങൾക്ക് ഏത് പെയ്മെന്റ് സംവിധാനം ഉപയോഗിച്ചിട്ടാണ് പെയ്മെന്റ് ചെയ്യണം എന്നത് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ താൽപര്യാനുസരണം പെയ്മെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
പെയ്മെന്റ് ചെയ്തതിനുശേഷം നിങ്ങൾക്കൊരു രസീത് ലഭിക്കുന്നതാണ്. ആവശ്യമെങ്കിൽ നിങ്ങൾക്ക് ഒരു സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കാം. അതുമല്ലെങ്കിൽ നിങ്ങൾ നേരത്തെ നൽകിയിരുന്ന ഈ-മെയിൽ ഐഡിയിലേക്ക് രസീത് ലഭിക്കുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ വാട്ടർ അതോറിറ്റിയുടെ ബില്ല് അടയ്ക്കാവുന്നതാണ്.