കെട്ടിട നിർമ്മാണ പെർമിറ്റിന് ഇനി മുതൽ നിരന്തരം ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ പത്രത്തിലൂടെ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതായിരിക്കും. ഉടമയെ വിശ്വാസത്തിലെടുത്ത്കൊണ്ടാണ് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന ഉത്തരവിലൂടെ സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു മാറ്റത്തിലേക്ക് തുടക്കമിടുന്നത്.
300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായിട്ടുള്ള കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് ഉടമ സ്വയമായി സാക്ഷ്യപ്പെടുത്തിയ പത്രത്തിലൂടെ പെർമിറ്റ് നൽകാൻ സാധിക്കുക.
കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയാക്കിയ ശേഷമായിരിക്കും സ്ഥലപരിശോധന നടക്കുന്നത്. അതുകൊണ്ടുതന്നെ നിർമ്മാണത്തിൽ പിഴവ് ഉണ്ടെങ്കിൽ അത് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനും തിരുത്താനും സാധിക്കുന്നതാണ്. എംപാരെൽഡ് ലൈസൻസുകളാണ് ഇതിനായുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുന്നത്.
ലോ റിസ്ക് വിഭാഗത്തിൽപ്പെട്ട കെട്ടിട നിർമ്മാണത്തിന് വേണ്ടി പെർമിറ്റുകൾ നിശ്ചിത ഫോമുകളിൽ ലൈസൻസുകൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ചശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്ലാനുകൾ ഉൾപ്പെടെ നൽകേണ്ടതാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കാം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് റവന്യൂ മന്ത്രി ഒരു പ്രസ്താവന ഇറക്കിയിരുന്നു. ആനധികൃതമായി കയ്യടക്കം ചെയ്തിട്ടുള്ള സർക്കാർ ഭൂമികൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് തന്നെ നടപ്പിലാക്കുന്നതാണ് എന്നതാണ് അദ്ദേഹം അറിയിച്ചത്. അതുകൊണ്ട് തന്നെ സർക്കാർ എത്രയും പെട്ടന്ന് തന്നെ നടപടികൾക്ക് തുടക്കമിടുന്നതാണ്.
അടുത്ത അറിയിപ്പ് സർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് വേണ്ടിയാണ്. സർക്കാർ ജോലിക്കായി രാജ്യത്ത് ഉടനീളം പൊതുപരീക്ഷ വരാൻ പോകുകയാണ്. അടുത്ത വർഷം മുതൽ കോമൺ എലിജിബിലിറ്റി ടെസ്റ്റ് രാജ്യത്ത് മുഴവനായും നടത്തും എന്നാണ് കേന്ദ്ര സഹ മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചിരിക്കുന്നത്.
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്ക് ടെസ്റ്റ് എന്നിവയിലൂടെ നടത്തുന്ന സർക്കാർ മേഖലയിലെ നിയമനങ്ങൾ ആണ് ഇനിമുതൽ എൻ. ആർ. എ നടത്തുന്ന കോമൺ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്നും പ്രസ്ഥാവനയിൽ പറയുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.