കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന തിയേറ്ററുകളെല്ലാം വീണ്ടും നാളെ മുതൽ സംസ്ഥാനത്തെ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. രണ്ടു വർഷങ്ങളായി തിയറ്ററുകൾ അടച്ചിട്ടത് മൂലം കഷ്ടത അനുഭവിക്കുന്ന തീയേറ്ററിൽ ജീവനക്കാർക്ക് വളരെയധികം ആശ്വാസകരമാകുന്ന ഒരു കാലഘട്ടമാണ് ഇനി വരാനിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം ഏറ്റവും നഷ്ടം സംഭവിച്ച ഒരു വ്യവസായ മേഖല തന്നെയാണ് സിനിമ.
ഒരുപാട് സിനിമകളാണ് കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക് ഡൗൺ കാരണം കൃത്യസമയത്ത് തിയേറ്റർ റിലീസ് ആവാതെ സിനിമയുടെ നിർമാതാക്കളെ വൻ കടകെണിയിലേക്ക് തള്ളിവിട്ടത്. തിയേറ്ററിൽ റിലീസ് ചെയ്യേണ്ട സിനിമകളിൽ ഭൂരിഭാഗവും OTT പ്ലാറ്റ്ഫോമുകൾക്ക് നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. പല വൻ താരങ്ങളുടെയും തിയേറ്റർ റിലീസ് ആകേണ്ട ചിത്രങ്ങളും ഇതിൽ പെടുന്നുണ്ട്.
തിയേറ്ററിൽ നിന്നും സിനിമ കാണുക എന്നത് വലിയൊരു വിഭാഗം ആളുകളുടെ വരുമാനം മാത്രമല്ല, മറിച്ച് അത് സിനിമയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന നിമിഷങ്ങളിൽ ഒന്നുകൂടിയാണ്. അതെല്ലാമാണ് തിയേറ്ററുകൾ അടച്ചിട്ടത് മൂലം നഷ്ടപെട്ടത്. ഒരു വർഷം തിയേറ്ററുകൾ അടഞ്ഞുകിടന്നതോടെ സിനിമാ നിർമാതാക്കൾക്ക് വൻ നഷ്ടം തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
[“ഇത് ശരിയായ തീരുമാനം എടുക്കേണ്ട സമയം” മുല്ലപ്പെരിയാർ വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പ്രതികരണം ഇങ്ങനെ..]
ഈ നഷ്ടങ്ങളെല്ലാം ഇനി വരും കാലങ്ങളിൽ തിരിച്ചു പിടിക്കാം എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. തീയേറ്ററുകൾ അടച്ചിട്ടതോടെ പല തീയേറ്ററുകളിലെയും ലക്ഷങ്ങൾ വിലപിടിപ്പുള്ള പ്രൊജക്ടുകൾ പ്രവർത്തിപ്പിക്കാത്തതുകൊണ്ട് കേടുപാടുകളും പലസ്ഥലത്തും സംഭവിച്ചിട്ടുള്ളത്. വീണ്ടും തിയറ്ററുകൾ തുറക്കുമ്പോഴും ഒരുപാട് പ്രതിസന്ധികൾ മുന്നിൽ നിൽക്കുന്നുണ്ട്. കോവിഡ് വ്യാപനം പൂർണമായി വിട്ടുമാറാത്ത ഈ സാഹചര്യത്തിൽ തീയേറ്ററുകളിലെ സുരക്ഷാ എത്രത്തോളമുണ്ടെന്ന കാര്യവും ആശങ്കയിലാണ്.
വളരെയധികം നിർബന്ധനകളോട് കൂടി തന്നെയാണ് തിയേറ്ററുകളിൽ കയറ്റുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയേറ്ററുകളിൽ കയറാൻ നിലവിൽ അനുവാദം ഉള്ളത്. എന്നിരുന്നാലും രണ്ടുവർഷക്കാലത്തെ നഷ്ട്ടം നിർത്തണമെങ്കിൽ ജനങ്ങളെ പഴയപോലെ തന്നെ തീയേറ്ററുകളിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. വീണ്ടും കോവിഡിന് മുമ്പുള്ള പഴയ കാലത്തേക്ക് തിരിച്ച് പോകാമെന്നുള്ള പ്രതീക്ഷകളോടെ മാറ്റങ്ങൾക്കു വേണ്ടി നമുക്കും കാത്തിരിക്കാം.
ആദ്യം ഇറങ്ങുന്ന സിനിമകൾ ഇവയെല്ലാം: ദുൽക്കർ ചിത്രം കുറുപ്പ്, പൃഥ്വിരാജ്-ജോജു ജോർജ്ജ് ചിത്രം സ്റ്റാർ, രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി, ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡൈ, സുരേഷ് ഗോപി ചിത്രം കാവൽ ഇവയാണ് ആദ്യം എത്തുന്ന സിനിമകൾ.
[പൃഥ്വിരാജിന്റെ സിനിമകൾ വിലക്കണമെന്ന് തിയേറ്റർ ഉടമകൾ. പൃഥ്വിരാജിന് പിന്തുണയുമായി ദിലീപ് രംഗത്ത് !]
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാർ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററുകളിൽ 50 ശതമാനം സീറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് റിലീസ് പ്രഖ്യാപനം വൈകിപ്പിച്ചത്.
ഉദ്ഘാടന ചിത്രമായ ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡൈ. ഇതിന് പിന്നാലെയാണ് വേനം 2, തമിഴ് ചിത്രം ഡോക്ടർ, (മറ്റ് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്തത്.) ജോജു ജോർജ്ജ് പൃഥ്വിരാജിന്റെ സ്റ്റാർ ആണ് ആദ്യമായി പുറത്തിറങ്ങുന്ന മലയാള ചിത്രം. നവംബർ ആദ്യവാരം രജനികാന്തിന്റെ അന്നയും അക്ഷയ് കുമാറിന്റെ സൂര്യവംശിയും.
ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ് നവംബർ 12ന് തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.ആസിഫലിയുടെ ചിത്രം നവംബർ 19നും സുരേഷ് ഗോപിയുടെ കാവൽ നവംബർ 25നും റിലീസ് ചെയ്യും.