1000 രൂപയാണ് സഹായമായി ലഭിക്കുക. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഈ ഒരു ചെറിയ സഹായം ആശ്വസനീയമാണ്

കോവിഡ് മഹാമാരി സംസ്ഥാനത്തു വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സമയത്തു ചെറിയ ഒരു ധനസഹായം. 1000 രൂപയാണ് സഹായമായി ലഭിക്കുക. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഈ ഒരു ചെറിയ സഹായം ആശ്വസനീയമാണ്.

വിവിധ ക്ഷേമനിധി ബോർഡുകൾ മുഖാന്തിരം ആയിരിക്കും ഇതിന്റെ വിതരണം നടക്കുക. ഇത് വരെ അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്ക്കും, ഏതെങ്കിലും കാരണവശാൽ നിരസിക്കപെട്ടവർക്കും, ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും ഇപ്പോൾ ഇതിനായി അപേക്ഷിക്കാവുന്നതാണു. ജൂലൈ 31 വരെയാണ് വിവിധ ക്ഷേമനിധികളിൽ അപേക്ഷ സ്വീകരിക്കുക. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഗസ്റ്റ് 30 വരെ അപേക്ഷ സ്വീകരിക്കുന്നുവെന്ന് ഔദ്യോധികമായി അറിയിച്ചിട്ടുണ്ട്.

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോര്ഡില് നിന്നും ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത ആളുകൾ നിലവിൽ അവരുടെ ക്ഷേമനിധി ബോർഡിൻറെ അംഗത്വം തെളിയിക്കുന്ന പേജിന്റെ അതായതു പാസ്ബുക്ക് കൂടാതെ അവസാനമായി അംശദായം അടച്ചതിന്റെ പേജിന്റെ ഒരു പകർപ്പ് ബാങ്ക് അക്കൗണ്ട് (IFSC കോഡ് വ്യക്‌തമാകുന്ന വിധം) പേജിന്റെ പകർപ്പ് ഉടുവിലായി ആധാർ കാർഡ് കൂടെ ഇതിന്റെ കൂടെ അപ്‌ലോഡ് ചെയേണ്ടതുണ്ട്. www.tailorwelfare.in എന്ന വെബ്സൈറ്റിലോ അതാതു ജില്ലാ ഓഫീസുമായോ അപേക്ഷിക്കാം.

അടുത്തതായി മോട്ടോർ തൊഴിലാളി യൂനിയൻ ആണ്. ക്ഷേമനിധി ബോര്ഡില് നിന്നും ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത ആളുകൾ, ഇത് വരെ അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്, അതാതു ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ അഥവാ മുൻപ് പറഞ്ഞ രേഖകൾ അപ്‌ലോഡ് ചെയ്തു ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണു.

വിവിധങ്ങളായ ക്ഷേമനിധി ബോർഡുകളിൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത ആളുകൾ അംശദായം അടച്ചു കൊണ്ടിരിക്കുന്നവരാണെങ്കിൽ അവർക്കു അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയിലെ ആളുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

പുതുക്കിയ നിരക്കിൽ തുക അടച്ചിട്ടില്ലാത്ത കൈത്തൊഴിലാളികൾ, അതോടൊപ്പം ഗാർഹിക തൊഴിലാളികൾ, ക്ഷേത്രം ജീവനക്കാർ, ബാർബർ ബ്യൂട്ടീഷ്യൻ, അലക്കു തൊഴിലാളികൾ, പാചക തൊഴിലാളികൾ എന്നിവർക്കും ഇതിനായി അപേക്ഷിക്കാൻ സാധിക്കും. അപേഷിക്കേണ്ട രീതി മുന്പറഞ്ഞവ തന്നെ. അതാതു വെബ്സൈറ്റ് വഴിയോ, ജില്ലാ ഓഫീസിൽ മുഖേനയോ ഇതിനായി അപേക്ഷിക്കാം.

ഇനിയും ഈ തുക പലര്ക്കും ലഭിച്ചിട്ടില്ലാത്തതിനാൽ ഇത് ഇനിയൊരു അവസരം ഉണ്ടാകണമെന്നില്ല. ജൂലൈ 31 ഓടെ മിക്ക ക്ഷേമനിധിയിൽ നിന്നും തുക വിതരണം അവസാനിപ്പിച്ചേക്കാം എന്നും അറിയുന്നു. ഈ അവസരത്തിൽ ഇതൊരു നിസ്സാര തുക അല്ലെന്നും ഓർക്കുക.