കേരള സർക്കാരിന്റെ കീഴിൽ ജോലി വേണമെന്ന് ആഗ്രഹമില്ലാത്ത ഏത് ഒരു വ്യക്തിയാണ് നമ്മുടെ ഇടയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ജോലിതേടി നടക്കുന്നവർക്ക് വളരെ സന്തോഷകരമായ ഒരു വാർത്തയാണ്. കേരള പിഎസ്സി വഴിയാണ് അപേക്ഷ നിലവിൽ സ്വീകരിച്ചിരിക്കുന്നത്.
ക്യാറ്റഗറി 274/ 2020 എന്നതിലാണ് ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിൽ സ്ഥിരജോലി ഒഴിവ് വന്നിരിക്കുന്നത്. ഇൻസ്പെക്റ്റിങ് അസിസ്റ്റന്റ് എന്ന പോസ്റ്റ് വഴി 19000 രൂപ മുതൽ 43600 രൂപ വരെ മാസം ശമ്പളം ലഭിക്കും.
18 വയസ്സിനും 55 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിക്കും. ഒ ബി സി, എസ് സി, എസ് ടി വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.
പ്ലസ് ടുവിൽ ഏതൊരു വിഭാഗം എടുത്ത വ്യക്തിക്കും ഈ ജോലി ഒഴിവിൽ അപേക്ഷിക്കാവുന്നതാണ്. എസ്എസ്എൽസിയോടൊപ്പം നേഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.
കേരള പി എസ് സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വൺ ടൈം രജിസ്ട്രേഷൻ ചെയ്യാത്ത വ്യക്തികൾ ഉടനെ തന്നെ ചെയ്യുക. ശേഷം പ്രൊഫൈലിൽ നിങ്ങളുടെ കോളിഫിക്കേഷൻ നൽകിക്കഴിഞ്ഞാൽ ഈ ജോലിക്കുള്ള ഒഴിവ് കാണാവുന്നതാണ്.
ഈയൊരു ജോലിക്ക് അപേക്ഷ സമർപ്പിക്കുന്നതിന് യാതൊരു തരത്തിലുമുള്ള ഫീസും നൽകേണ്ടതില്ല. നിലവിൽ എട്ടു പേർക്ക് മാത്രമാണ് ജോലി ഒഴിവ് ഉള്ളത്.
അതുകൊണ്ടുതന്നെ എത്രയും വേഗം അപേക്ഷ സമർപ്പിക്കുക.