ഗവൺമെൻറ് ജോലി എന്നത് എല്ലാവരുടേയും സ്വപ്നമാണ്. അത്തരത്തിൽ ജോലി ആഗ്രഹിക്കുന്നവർക്കായി വളരെ നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്. കേരള പോലീസിലേക്ക് 230 കാൻഡിഡേറ്റ്കളെ സ്പെഷൽ റിക്രൂട്ട്മെൻറ് വഴി തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കേരള പി എസ് സി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനുള്ള ക്വാളിഫിക്കേഷൻസും മറ്റും നമുക്ക് പരിശോധിക്കാം. എസ് സി/ എസ് ടി കാൻഡിഡേറ്റ്സിനുള്ള സ്പെഷൽ റിക്രൂട്ട്മെൻറ് നോട്ടീസ് ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലാകെ 230 ഒഴിവുകളാണ് ഉള്ളത്. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നവംബർ പതിനാറാം തീയതി തീയതിമുതൽ ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിരുന്നു.
എന്നാൽ ഡിസംബർ 23 വരെ ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 22,200 രൂപ മുതൽ 48000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.കേരള പി എസ് സി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.
ഇതിനായി അപേക്ഷ സമർപ്പിക്കുന്നതിന് പ്ലസ് ടു ആണ് കോളിഫിക്കേഷൻ ആയി പറയുന്നത്. അതുകൊണ്ടുതന്നെ പ്ലസ് ടു പാസായ ആളുകൾക്ക് ഈയൊരു തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. റിട്ടൺ ടെസ്റ്റിനു ശേഷമുള്ള ഫിസിക്കൽ ടെസ്റ്റ് കൂടി പാസ്സ് ആവേണ്ടതുണ്ട്.
8 ഇനങ്ങളുള്ള ഫിസിക്കൽ ടെസ്റ്റിൽ 5 ഇനങ്ങളാണ് പൂർത്തിയാക്കേണ്ടത്. ഗവൺമെൻറ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വളരെ വലിയ ഒരു അവസരം തന്നെയാണിത്. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് കൂടി ഈ വിവരം ഷെയർ ചെയ്യാൻ എല്ലാവരും ശ്രമിക്കുക.