പെൻഷൻ വാങ്ങുന്നവർ അറിയേണ്ട പുതിയ വിവരങ്ങൾ. അറിയാതെ പോകരുത് ഈ അറിവ്

സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ വാങ്ങുന്ന ഓരോ ഗുണഭോക്താക്കളും  അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളാണ് പറയാൻ പോകുന്നത്. മാസംതോറും സർവീസ് പെൻഷൻ ലഭിക്കുന്നത് പോലെ തന്നെ സാമൂഹിക സുരക്ഷ ക്ഷേമ പെൻഷനുകളും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ട്.

ജനങ്ങൾക്ക്‌ വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ സഹായത്തോടുകൂടി വിതരണം ചെയ്യുന്ന തുകയുടെ അളവും, അതോടൊപ്പം തന്നെ മുൻവർഷങ്ങളിൽ ഏതൊക്കെ അവസ്ഥയിലായിരുന്നു പെൻഷൻ വിതരണം തുടങ്ങിയ കാര്യങ്ങളും, ഏറ്റവും വലിയ ആനുകൂല്ലങ്ങളും സഹായങ്ങളു മായ നിലവിൽ ഭിന്നശേഷിക്കാർക്കും, വായോധികർക്കും, രോഗികൾക്കും എല്ലാം ഇത്തരത്തിൽ ആനൂക്കുല്യങ്ങൾ ലഭിക്കുമ്പോൾ അവയെപ്പറ്റിള്ള കൂടുതൽ കാര്യങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

ഇവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ ആണ് ഇന്നിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. 2020ൽ സംസ്ഥാനത്തുണ്ടായ ബഡ്ജറ്റിൽ പറഞ്ഞത് പോലെ തന്നെ നിലവിൽ പെൻഷൻ 1200 ഇൽ നിന്ന് 1300 ഉം അതിൽ നിന്ന് 1400 ഉം ആക്കി ഉയർത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി തളർന്നിരിക്കുന്ന ഈ സാഹചര്യത്തിലും സംസ്ഥാനത്തെ കൈപിടിച്ച് ഉയർത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്. നിലവിൽ നിർധരരായ അല്ലെങ്കിൽ കിടപ്പുരോഗികളായ ആളുകൾക്ക് നേരിട്ട് അവരുടെ കൈകളിലേക്ക് സഹകരണ സംഘം ഉദ്യോഗസ്ഥർ വഴിയാണ് പെൻഷൻ തുക കൈമാറി വരുന്നത്.

ഈ രീതിയെയാണ് ഡയറക്റ്റ് ടു ഹോം സർവീസ് എന്ന് പറയുന്നത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കേരളസംസ്ഥാനത്ത് 5549594 പെൻഷൻ ഉപഭോക്താക്കളാണ് ഉള്ളത്. യു. ഡി.എഫ് ഭരണം അവസാനിച്ചിരുന്ന സമയത്ത് 3656302 ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. നിലവിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 4919606 പേർ ആണ് ഉള്ളത്. യു. ഡി. എഫ് ഭരണകാലത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 3443414 പേർ ആണ് ഉണ്ടായിരുന്നത്.

ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്ന ആളുകളുടെ എണ്ണം 629988 പേർ ആണ്. യു. ഡി. എഫ് ഭരണകാലത്ത് ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്ന 212888 പേർ ആണ് ഉണ്ടായിരുന്നത്. 2016 ഏപ്രിൽ 600 രൂപയായിരുന്ന പെൻഷൻ തുക പിന്നീട് 2016 ജൂണിൽ ആയിരം രൂപ വീതം കൊടുക്കുവാൻ തുടങ്ങി. 2017 ഏപ്രിൽ മാസം മുതൽ 1100 രൂപ എന്ന തോതിൽ വിതരണം ആരംഭിച്ചു. 2019 ഏപ്രിൽ മാസം മുതൽ 1200 എന്ന തോതിൽ വിതരണം ആരംഭിച്ചു.

നിലവിൽ 2020 സെപ്റ്റംബർ മുതൽ 1400 എന്ന തോതിൽ വിതരണം തുടങ്ങിയിരിക്കുന്നു. ഇപ്പോൾ മാസംതോറും വിതരണം ചെയ്യുന്ന ആകെ തുക ഏകദേശം 705 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാരിന് ചിലവായി കൊണ്ടിരിക്കുന്നത് എന്നാണ് കണക്കുകളിൽ പറയുന്നത്. എൽ. ഡി. എഫ് ഭരണം തുടങ്ങിയതിൽ പിന്നെ ഇപ്പോൾ അതായത് മാസങ്ങളിലാണ് പെൻഷൻ തുക വിതരണം നടക്കുന്നത്.

കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ 27373 കോടിയോളം രൂപ സാധാരണക്കാരുടെ കൈകളിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ഈ തുകയിലെ ഒരു അംശം സാധാരണക്കാരുടെ നികുതി തുകയിൽ നിന്നും എത്തിച്ചേരുന്നുണ്ട്. നിലവിൽ സാമ്പത്തിക മാന്ദ്യത്തിലാണ് എങ്കിലും മറ്റു ഭാഗങ്ങളിൽ നിന്നും കടമെടുത്താണെങ്കിൽ പോലും ഈ ആനുകൂല്യങ്ങൾ സുഖമമായി നടന്നു പോകുന്നുണ്ട്