രാജ്യത്തെ മോട്ടോർ വാഹന ഗതാഗത രംഗം ഇപ്പോൾ ഡിജിറ്റലൈസേഷന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി വാഹനങ്ങളിൽ പുതിയ സംവിധാനങ്ങൾ സർക്കാർ നിർബന്ധമാക്കി ഇരിക്കുകയാണ്. അതിൽ ചിലത് കോടതിയും നിർബന്ധമാക്കിയിരിക്കുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ നിർബന്ധമാക്കിയിരിക്കുന്നു രണ്ട് പ്രധാന വാഹന നിയമാണ് ഇവിടെ പറയുന്നത്.
സംസ്ഥാനത്ത് പൊതുഗതാഗത വാഹനങ്ങളിൽ പുതിയ നിയമപ്രകാരം ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനവും എമർജൻസി ബട്ടനും ജനുവരി ഒന്നു മുതൽ നടപ്പിലാക്കും. ബസ്സുകളിലും ടാക്സികളിലും ഉൾപ്പെടെ ജിപിഎസ് ഒന്നിനകം ഘടിപ്പിക്കേണ്ടിവരും. വാഹനം എവിടെയാണെന്ന് അധികൃതർക്ക് കണ്ടെത്തുവാൻ സഹായകരമായ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനവും, അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വാഹനം നിർത്തുവാൻ ആവശ്യപ്പെടാനും അധികൃതർക്ക് അറിയിപ്പ് ലഭിക്കാനുള്ള എമർജൻസി ബട്ടനും സ്ഥാപിക്കണമെന്ന് 159 A യിൽ വ്യക്തമാക്കുന്നു.
ഇത് ജനുവരി ഒന്നു മുതൽ നടപ്പിലാക്കുവാൻ ഗതാഗത സെക്രട്ടിക്ക് ഹൈക്കോടതി നിർദേശം നൽകി കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ യാത്രക്കാരുടെ സുരക്ഷയെ കരുതി ഉള്ളതാണ് കേരള മോട്ടോർ വാഹനത്തിന്റെ ഈ ചട്ടങ്ങൾ. ജിപിഎസ് സംവിധാനം ജനുവരി ഒന്നുമുതൽ വേണ്ടെത് ഈ വാഹനങ്ങളിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾ, 13 സീറ്റിന് കൂടുതലുള്ള ടൂറിസ്റ്റ് വാഹനങ്ങൾ, കെഎസ്ആർടിസി ബസ്സുകൾ, സ്വകാര്യബസ്സുകൾ, ചരക്കുവാഹനങ്ങൾ, ഓൺലൈൻ ടാക്സി ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ.
2021 ജനുവരി മാസം മുതൽ സംസ്ഥാനത്തെ നാലുചക്ര വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധനയ്ക്കും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്റ്റ് ടാഗ് വാഹനത്തിൽ പതിപ്പിക്കേണ്ടി വരും. 2021 ജനുവരി മുതൽ ടോൾ പ്ലാസയിൽ പ്രവേശനം നാലുചക്ര വാഹനം മുതൽ ഫാസ്റ്റ് ടാഗ് മുഖേനയായിരിക്കും.
ബാങ്കുകൾ മുഖേനയും ഓൺലൈൻ വഴിയും എല്ലാവർക്കും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണ്. 2017 മുതൽ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് വിൽപ്പന സമയത്തുതന്നെ ഫാസ്റ്റ് ടാഗ് പതിപ്പിക്കുന്നുണ്ട്.വാഹനങ്ങളിൽ പതിപ്പിക്കുന്ന റേഡിയേഷൻ ഫ്രിക്കൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കർ എന്ന ഫാസ്റ്റ് ടാഗ് വിൻഡ് സ്ക്രീൻ ഒട്ടിച്ചാൽ വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ കളക്ട് ചെയ്യപ്പെടുന്നു.
ഇത് മൂലം ബ്ലോക്കും സമയനഷ്ടവും ഒഴിവാക്കപ്പെടുന്നു. വാഹനവുമായി ടോൾപ്ലാസയിൽ എത്തി ആർസി ബുക്ക്, ആധാർ കാർഡ് കോപ്പി ഇവ യുണ്ടെങ്കിൽ നിങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഒട്ടിച്ച് നൽകുന്നതായിരിക്കും. പുതിയ വാഹനങ്ങൾക്ക് വിതരണക്കാർ തന്നെ ഫാസ്റ്റ്ടാഗ് നൽകുന്നതാണ്. 500 രൂപയാണ് ഫാസ്റ്റ് ടാഗിന്റെ പ്രാഥമിക ചെലവ്. 200 രൂപ നിക്ഷേപവും, 100 രൂപ ഫീസും, 200 രൂപ ആദ്യ ടോൾ പ്രി-പെയ്ഡ് നിക്ഷേപവുമാണ്.