കേരളം ആപത്തിലേക്കോ!! – സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. 80225 കോടിയോളം രൂപ ആർക്കും വേണ്ടാതെ – വിശദ വിവരങ്ങൾ ഇതാ..

കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് ഒരു കത്തിലൂടെ അറിയിപ്പ് കൊടുത്തിരിക്കുകയാണ്. കേരളം ഈ രീതിയിൽ പോവുകയാണെങ്കിൽ അത് വളരെ ദുരിതങ്ങൾ ഉണ്ടാക്കും എന്നതാണ് ഈ കത്തിൽ പ്രതിപാദിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുടെ വർധന നിരക്കും, മരണനിരക്കും കൂടുതൽ കേരളത്തിലാണ് ഉള്ളത്.

കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളതും കേരളത്തിൽ തന്നെയാണ്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ഉണ്ടാക്കിയില്ല എങ്കിൽ സംസ്ഥാനം വലിയ ആപത്തിലേക്ക് പോകുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ കത്ത് കേരള സർക്കാർ അംഗീകരിക്കുകയാണെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉളവാക്കുന്നതായിരിക്കും.

സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അടുത്തതായി പറയാൻ പോകുന്നത്. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ സാമ്പത്തിക മേഖലയിൽ നിന്നും വരുന്നത്. ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ്, പ്രൊവിഡൻസ് ഫണ്ട്, മ്യൂച്ചൽഫണ്ട്, ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന തുക 80225 കോടിയോളമാണ് ഉള്ളത്.

ബാങ്കുകളുടെ കണക്കുകൾ മാത്രമായി പരിശോധിക്കുമ്പോൾ 8381 കോടി രൂപയാണ് അനന്തരാവകാശികൾ ആരാണെന്ന് അറിയാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക ഇടപാടുകളും ഡെപ്പോസിറ്റുകൾ നടത്തുമ്പോൾ നോമിനിയെ ചേർക്കാൻ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ നോമിനിയുടെ പേര് മാത്രം നൽകാതെ അഡ്രസ്സ് മുഴുവനായി നൽകാനും പ്രത്യേകം ശ്രദ്ധിക്കണം.

ജീവിതകാലത്ത് ഓരോരുത്തരും നടത്തുന്ന സാമ്പത്തിക ഡെപ്പോസിറ്റുകളും മറ്റും അനന്തരാവകാശികൾക്ക് അറിയണമെന്നില്ല. അതിനാൽ മരണശേഷം ഈ ഡെപ്പോസിറ്റുകൾ അനാഥമായി കിടക്കുന്ന ഒരു സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് അനന്തരാവകാശികളുടെ പേരു മാത്രം നൽകാതെ കൂടുതൽ വിവരങ്ങളും ഒപ്പം നൽകുവാൻ ശ്രദ്ധിക്കുക എന്ന് പറയുന്നത്.

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളും, ട്രിപ്പിൾ ലോക്ക് ഡൗണും എല്ലാം നടപ്പിലാക്കുമ്പോഴും ബാറുകളുടെ മുൻപിലായും, അങ്ങാടികളിലും തിരക്കുകൾ കുറയുന്നില്ല. അതുകൊണ്ടുതന്നെ ഇത് വലിയ രീതിയിലുള്ള പ്രതിഷേധത്തിനു കാരണമായി. ഇതു തന്നെയാവാം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുവാൻ ഒരു പ്രധാന കാരണം. ഈയൊരു സംഭവത്തിൽ ഇപ്പോൾ കേരള ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്.

സർക്കാരിനോട് വിശദീകരണം ആരായുകയും, എക്സെസ് ഓഫീസറോട് ബാറുകളുടെ മുൻപിൽ ആളുകൾ കൂടുന്നതിന് കൃത്യമായ കാരണം പറയുവാൻ നേരിട്ട് എത്തി ഹാജറായി മറുപടി പറയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബാറുകൾ അടയ്ക്കാനോ, അല്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരാനോ സാധ്യതയുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതുകൊണ്ട് തന്നെ അങ്ങാടികളിൽ ഉള്ള തിരക്കുകൾക്ക് കർശന നിയന്ത്രണം വരാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രതയോടെ വീടുകളിൽ തന്നെ ഇരിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാനും ശ്രമിക്കുക.