പാവപ്പെട്ടവർക്ക് സംസ്ഥാന സർക്കാരിന്റെ ഭാവന നിർമ്മാണ സഹായം ആരംഭിച്ചു. സമർപ്പിക്കേണ്ട രേഖകൾ ഉടൻ ഹാജരാക്കുക

സ്വന്തമായി കയറിക്കിടക്കാൻ ഒരു പാർപ്പിടം അത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഇപ്പോൾ കേരളത്തിൽ വീടില്ലാത്തവർക്ക് വാസസ്ഥലം നൽകുക ഒപ്പം തന്നെ മികച്ച ജീവിത സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലൈഫ് പദ്ധതിയിലൂടെ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. കേരള സർക്കാരിൻറെ കണക്കനുസരിച്ച് 5 ലക്ഷത്തിലധികം ആളുകളാണ് ഭവൻ രഹിതരായി കേരളത്തിലുള്ളത്. ഭവനരഹിതരായ ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകാനുള്ള പുതിയ പദ്ധതികൾ കേരള സർക്കാർ ഇപ്പോൾ ആവിഷ്കരിക്കുകയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ. മൂന്നാംഘട്ട പ്രവർത്തനമാണ് നടക്കുന്നത് അതിനെപ്പറ്റിയുള്ള വിശദമായ ഡീറ്റെയിൽസ് ആണ്.

സംസ്ഥാന സർക്കാരിനു കീഴിലുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. ജൂൺ 15നു മുൻപ് രേഖകൾ സമർപ്പിക്കണം. രണ്ടാംഘട്ട പ്രവർത്തനത്തിന് ഉൾപ്പെട്ട വീടുകളുടെ നിർമാണം പുരോഗമിച്ചു വരുന്നു. ആദ്യഘട്ടത്തിൽ നിർമിച്ച വീടുകൾ ഉണ്ടായിരുന്ന അല്ലെങ്കിൽ മുൻപ് വിവിധ പദ്ധതികളിൽ വീടുപണി തുടങ്ങിയെങ്കിൽ പൂർത്തിയാക്കാൻ സാധിക്കാതെ വീടുകളുടെ പണി പൂർത്തിയാക്കി കേരള സർക്കാർ വീടുകൾ നിർമിച്ച് നൽകുകയാണ് ചെയ്യുന്നത്. നിലവിൽ അംഗീകരിച്ച ഒരു ലക്ഷത്തി അമ്പതിനായിരം ആളുകൾക്ക് യൂണിറ്റുകൾക്ക് പുറമേ ഭവനരഹിതരായ ആളുകൾക്കും അതോടൊപ്പം തന്നെ നശിച്ച അവസ്ഥയും ഉള്ള വീടുകൾക്ക് അപേക്ഷിക്കാനുള്ള അവസരം ഇല്ല.

ലൈഫ് പദ്ധതിയിൽ നാലു ലക്ഷം രൂപയാണ് ഒരു വീടിന് സർക്കാർ നൽകുന്നത്. നാലു ലക്ഷം രൂപയോടൊപ്പം തന്നെ സർക്കാറിൽ നിന്ന് മറ്റൊരു സഹായം ലഭിക്കും. ആവശ്യമായ എല്ലാ വസ്തുക്കളും, നിർമ്മിക്കാനുള്ള കമ്പനികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കെട്ടിട നിർമ്മാണ കമ്പനികൾ ഇലക്ട്രീക്കൽ കമ്പനികൾ, സിമൻറ് കമ്പനികൾ എന്നിവരുമായി സർക്കാർ ചർച്ച നടത്തി. ചില കമ്പനികൾ വില 60 ശതമാനം കുറച്ചുകൊണ്ട് ഡെലിവറി ചെയ്യാൻ തയ്യാറായിട്ടുണ്ട്.

ധാരാളം ഉൽപന്നങ്ങൾ ഭവന നിർമാണത്തിനായി ലഭ്യമാക്കാൻ സാധിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 ദിവസത്തെ കൂലി ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുന്ന ആളുകൾ സൗജന്യമായി ലഭിക്കുന്നു. മൂന്നാമത്തെ ഘട്ടമാണ് നടക്കുന്നത്. ഭൂമിയും വീടില്ലാത്തവർക്ക് ഉള്ള ആനുകൂല്യങ്ങൾ വിതരണം ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അതായത് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുന്ന ഒരാൾ തൊഴിലുറപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് വീടിനുവേണ്ടി പണിയെടുക്കുന്നവരും 90 ദിവസത്തെ വേതനം ലഭിക്കുന്നു.

പരാതി നൽകാതെ നിങ്ങൾക്ക് പട്ടികയിൽ കയറിക്കൂടാൻ സാധിക്കില്ല. ഗുണഭോക്താക്കൾ ജൂൺ 15നു മുൻപ് രേഖകൾ സമർപ്പിക്കുകയും നിങ്ങളുടെ പഞ്ചായത്തിൽ നഗരസഭയിലെ ലൈഫ് മിഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മുൻപാകെയാണ് സമർപ്പിക്കേണ്ടത്. ആധാർ, കാർഡ് റേഷൻ കാർഡ് സ്വന്തമായി ഭൂമിയില്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്. റേഷൻ കാർഡ് ഇല്ലാത്തവർ റേഷൻ കാർഡ് ഉടനെ തന്നെ എടുക്കുക.

പഞ്ചായത്തിൽ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ നിങ്ങൾ അത് പരിശോധിച്ച് നിങ്ങൾ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. നിങ്ങളുടെ പേര് പട്ടികയിൽ ഇല്ലെങ്കിൽ നിങ്ങൾ ഒരു പരാതി നൽകുക. ഇതിനെ കുറിച്ച് അറിവില്ലാത്ത ഒട്ടനവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഒരുപാട് ആളുകൾക്ക് കിടക്കാൻ ഒരു പാർപ്പിടം പോലും ഇല്ലാത്തവരും ഉണ്ട്. അവർക്ക് ഈ പദ്ധതി തീർച്ചയായും ഉപകാരപ്പെടും.