സ്ത്രീകൾക്ക് വേണ്ടിയുള്ള വായ്പ സഹായങ്ങൾ 25 ലക്ഷം വരെ വായ്പ. 7 വർഷത്തോളം തിരിച്ചടവ് കാലാവധി

നമ്മുടെ സംസ്ഥാനത്തിൽ പുതിയ തരത്തിലുള്ള ബിസിനസ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന ഒരുപാട്  സ്ത്രീകളുണ്ട്. സ്ത്രീകൾക്ക് ബിസിനസ് തുടങ്ങുന്നതിന് ഏറ്റവും വലിയൊരു പ്രശ്നമായി നിലകൊള്ളുന്നത് മൂലധനമാണ്. സ്ത്രീകളെ ഉയർന്ന നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ടി സർക്കാരിൻറെ ഭാഗത്തു നിന്നും ഒരുപാട് വയ്പ പദ്ധതികൾ വന്നിട്ടുണ്ട്. സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന 10 പ്രധാന പദ്ധതികളെ കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.

കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് അവരുടെ ബിസിനസ് കൂടുതൽ മെച്ചപ്പെടുത്തുവാൻ വേണ്ടിയും അതുപോലെ തന്നെ അടുക്കള സാധനങ്ങൾ എല്ലാം വാങ്ങിക്കുവാനും വേണ്ടി സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയാണ് അന്നപൂർണ പദ്ധതി.  പരമാവധി 50,000 രൂപ വരെ ആണ് വായ്പ്പ ആയി ലഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ വേണം ഈ തുക തിരിച്ചടക്കാൻ. അടുത്ത പദ്ധതി ആണ് മഹിള ഉദ്യം പദ്ധതി.

ബ്യൂട്ടിപാർലറുകൾ ഡേ കെയർ യൂണിറ്റ് പോലുള്ള ചെറുകിട ബിസിനസ് യൂണിറ്റുകൾ തുടങ്ങുന്നതിനു വേണ്ടിയാണ് ഈ വായ്പ നൽകുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് വഴി ആണ് ഈയൊരു പദ്ധതി ലഭ്യമാകുന്നത്. 10 ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പ ആണിത്. ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 10 വർഷമാണ്. മൂന്നാമതായി മുദ്ര യോജന വായ്പയാണ്. പ്രോജക്ട് റിപ്പോർട്ട് നല്ല രീതിയിൽ നൽകിയാൽ മാത്രമേ ഈയൊരു വായ്പ ലഭിക്കുകയുള്ളൂ. ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്നു തരം വായ്പയാണ് മുദ്ര യോജന പദ്ധതി പ്രകാരം ലഭിക്കുന്നത്.  ശിശു പദ്ധതിപ്രകാരം 50000 രൂപ വരെയാണ് ലഭിക്കുന്നത്. കിഷോർ പദ്ധതിപ്രകാരം 50000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ലഭ്യമാക്കുന്നത്.

തരുൺ പദ്ധതിപ്രകാരം 10 ലക്ഷം രൂപ വരെ ലഭ്യമാകും. ഏതു ബാങ്കിൽ വേണമെങ്കിലും മുദ്ര വായ്പ്പക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബാങ്ക് വായ്പയ്ക്കു വേണ്ടി അപേക്ഷിക്കുമ്പോൾ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. നാലാമതായി ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിന് വേണ്ടിയോ സ്ത്രീകളെ സഹായിക്കുന്ന ഒരു പദ്ധതിയാണ് സെന്റ്  കല്യാണി പദ്ധതി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ഒരു പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 

ഗ്രാമ കുടിൽ വ്യവസായങ്ങൾ, മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾ, കൃഷി, റീട്ടെയിൽ വ്യാപാരം, സർക്കാർ സ്പോൺസർ ചെയ്തിരിക്കുന്ന പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കൊക്കെ ആണ് ഈയൊരു വായ്ക്ക് വേണ്ടി അപേക്ഷിക്കുവാൻ സാധിക്കുന്നത്. അടുത്തത് ഉദ്യോഗിനി സ്കീം ആണ്. ചെറുകിട വ്യവസായ യൂണിറ്റുകൾക്കും കൃഷിക്കും വേണ്ടി പഞ്ചാബ് ഒപ്പം സിന്ധു ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണിത്. 18 മുതൽ 45 വയസ്സ് വരെയാണ് ഈയോരു വായ്പയുടെ പ്രായ പരിധി.

ഒരു ലക്ഷം രൂപ വരെയാണ് ഈ ഒരു വായ്പയുടെ പരമാവധി തുക ലഭിക്കുന്നത്. അടുത്തതായി 50 ശതമാനം ഓഹരി ഉണ്ടെങ്കിൽ ലഭിക്കുന്ന വായ്പയാണ് സ്ത്രീ ശക്തി വായ്പ. രണ്ടു ലക്ഷം കൂടുതൽ വായ്പ എടുക്കുവാൻ അപേക്ഷിക്കുകയാണ് എങ്കിൽ പലിശയിൽ നിന്ന് അര ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. അടുത്തതായി ദേന ബാങ്ക് സ്ത്രീകൾക്കായി നൽകുന്ന ഒരു പദ്ധതിയാണ് ദേന സാക്ഷി പദ്ധതി. ഈയൊരു പദ്ധതി പ്രകാരം മൈക്രോ ക്രെഡിറ്റ്, റീട്ടെയിൽ വ്യവസായം, കാർഷിക ഉത്പാദനം എന്നിങ്ങനെ ഉള്ളവക്ക് വായ്പ ലഭിക്കും.

ഈ വായ്പ പ്രകാരം 20 ലക്ഷം രൂപ വരെ ലഭ്യമാണ്. അടുത്ത വായ്പയാണ് ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് ലോൺ. റീട്ടെയിൽ മേഖലയിലെ പുതിയ സംരംഭങ്ങൾ, സ്വത്തിന് എതിരായ വായ്പ, മൈക്രോ വായ്പകൾ എന്നിങ്ങനെ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈയൊരു വായ്പ പിന്തുണ സംവിധാനമാണ്.

ഇതിനോടൊപ്പം തന്നെ അര ശതമാനം പരീക്ഷയിൽ കുറവും ലഭിക്കുന്നതാണ്.  അവസാനമായി ഓറിയൻറൽ മഹിളാ വികാസ് യോജന എന്ന പദ്ധതിയാണ്. ചെറുകിട ബിസിനസുകളുടെ കാര്യത്തിൽ 10 ലക്ഷം മുതൽ 25 ലക്ഷം വരെ വായ്പ നൽകുന്നതിന് കൊളാറ്ററൽ സെക്യൂരിറ്റിയുടെ ആവശ്യമില്ല. 7 വർഷമാണ് വായ്പയുടെ കാലാവധി ഇതിനോടൊപ്പം തന്നെ രണ്ടു ശതമാനം പലിശ നിരക്കിൽ കിഴിവും ഉണ്ട്.