ഗ്രാമീണ ബാങ്ക് ലോൺ നൽകുന്ന വായ്പ്പ സഹായം ! 5 ലക്ഷം രൂപ 15 വർഷം തിരിച്ചടവ് കാലാവധിയിൽ.

ഗ്രാമീണ ബാങ്ക് ലോൺ : ഓരോ വ്യക്തികളും അവരുടെ ജീവിതത്തിൽ വിവിധങ്ങൾ ആയിട്ടുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കുവാനും, സംരംഭങ്ങൾ ആരംഭിക്കുവാനും വാഹനങ്ങൾ വാങ്ങുന്നതിനും, ഭവനം നിർമ്മിക്കുന്നതിനും അങ്ങനെ നിരവധി ആവശ്യങ്ങൾക്കായി വായ്പകൾ തേടാറുള്ളതാണ്. ഓരോ വ്യക്തികൾക്കും താങ്ങാവുന്ന രീതിയിലുള്ള പലിശ നിരക്ക് കുറഞ്ഞതും തിരിച്ചടവ് കാലാവധി കൂടുതലുമുള്ള വായ്പകൾ ലഭിക്കുക എന്നത് വളരെ പ്രയാസവുമാണ്.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിരവധി വായ്പാ പദ്ധതികൾ ഇതിനോടകം നൽകിയിരുന്നു. ഈട് നൽകിക്കൊണ്ടും ഈട് നൽകാതെയും നിരവധി വായ്പ പദ്ധതികൾ നൽകിയിട്ടുണ്ട്. വ്യക്തിഗത വായ്പകൾ എടുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് വളരെ പ്രയോജനമായ വായ്പാ പദ്ധതിയാണ് ഇവിടെ പറയുന്നത്.

ഗ്രാമീണ ബാങ്ക് ലോൺ

കേരള ഗ്രാമീൺ ബാങ്കാണ് ഇത്തരം ഒരു വ്യക്തിഗത വായ്പ പദ്ധതി നിലവിൽ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങൾക്ക് ഏത് ആവശ്യങ്ങൾക്കും ഈ ഒരു വായ്പാ പദ്ധതി ഉപയോഗിക്കാം. ബിസിനസ് ആവശ്യങ്ങൾക്കും അതോടൊപ്പം സംരംഭം തുടങ്ങുന്നതിനും, ഉപഭോഗ ആവശ്യങ്ങൾക്കും, ദൈനംദിന ആവശ്യങ്ങൾക്കും ഈ ഒരു വായ്പാ പദ്ധതി ഉപയോഗിക്കാവുന്നതാണ്.

15 വർഷം വരെയാണ് ഈ ഒരു പദ്ധതിയുടെ തിരിച്ചടവ് കാലാവധി. ആകർഷകമായ പലിശ നിരക്ക് ഉള്ള വായ്പാ പദ്ധതിയാണ് കേരള ഗ്രാമീൺ ബാങ്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീണ ഈസി ലോൺ എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്.

ശമ്പളക്കാർക്കും ബിസിനസ്സുകാർക്കും , കർഷകർക്കും വിദേശ ഇന്ത്യക്കാർക്കും മറ്റ് വരുമാനക്കാർക്കും ഈ ഒരു വായ്പാ പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നതാണ്. ഈ ഒരു പദ്ധതി പ്രകാരം ഭൂമി പണയത്തിൻ മേൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. ഇതിന്റെ പ്രതിമാസ ഗഡു ഒരു ലക്ഷത്തിന് 1105 രൂപ വരേയാണ്.

Read More: ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം..!! 

വായ്പ ലഭിക്കണമെങ്കിൽ നിങ്ങളുടെ സിവിൽ സ്കോർ 700ന് മുകളിൽ ആയിരിക്കണം. കേരള ഗ്രാമീൺ ബാങ്കിന്റെ ഏതു ശാഖയിൽ നിന്നും ലോൺ ലഭ്യമാകുന്നതാണ്. ഈ ഒരു വായ്പയുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങളും അറിയുന്നതിന് നിങ്ങളുടെ അടുത്തുള്ള കേരള ഗ്രാമീൺ ബാങ്ക് സന്ദർശിച്ചാൽ മതിയാകും.

Read More: സ്വന്തമായ ഒരു വാഹനം ആണോ നിങ്ങളുടെ സ്വപ്നം?? ഇനി ബാങ്കിൽ പോകാതെ തന്നെ വാഹന ലോൺ എടുക്കാം!!