നാല് ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി.

5 സെന്റ് സ്ഥലം എങ്കിലും സ്വന്തം ആയിട്ടുള്ള ആളുകൾക്ക് കേന്ദ്ര സർക്കാരിന്റെ പദ്ധതിപ്രകാരം പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഏകദേശം മൂന്നു ലക്ഷം രൂപ വരെ സ്ഥലം ഉള്ള വ്യക്തികൾക്ക് കൃഷി നടത്തുവാനൊ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കൊ വായ്പയായി ലഭിക്കുന്നതാണ്.

3 ലക്ഷം രൂപ വരെ ലോൺ ലഭിക്കുമ്പോൾ അവിടെ പലിശ നിരക്ക് വരുന്നത് ഒമ്പത് ശതമാനമാണ്. എന്നാൽ ഈ 9 ശതമാനത്തിൽ തുക തെറ്റാതെ തിരിച്ചടക്കുകയാണെങ്കിൽ അഞ്ച് ശതമാനം സബ്സിഡിയായി ലഭിക്കും.

അങ്ങനെ വരുമ്പോൾ നാലു ശതമാനം മാത്രമാണ് പലിശനിരക്ക് വരുന്നത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ വരുന്ന ലോണുകൾക്ക് ഈട് ആയി ഒന്നും തന്നെ നൽകേണ്ടതില്ല.

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് എന്ന സ്കീമിലൂടെയാണ് നിങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലാണ് നിങ്ങൾ വായ്പ എടുക്കുന്നതെങ്കിലും നിങ്ങൾക്ക് തുകയ്ക്ക് അപേക്ഷിക്കാൻ കഴിയും.

എന്നാൽ മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന എത്ര തുകയാണ് അതിന് ബാങ്ക് സാധാരണഗതിയിലുള്ള പലിശ ഈടാക്കുന്നതാണ്. അഞ്ചു വർഷത്തേക്കാണ് ഈ ലോണിന്റെ കാലാവധി എങ്കിലും വർഷാവർഷം ലോൺ പുതുക്കേണ്ടിവരും. സാധാരണഗതിയിൽ ഒരു ലോണിന് അപേക്ഷിക്കുമ്പോൾ വേണ്ട രേഖകൾ മാത്രമാണ് ഇതിനും വേണ്ടത്.

നിങ്ങൾ താമസിക്കുന്നതിനു അടുത്തുള്ള ഏതെങ്കിലും ഒരു പൊതുമേഖലാ ബാങ്കുകളിൽ ചെന്ന് ഈ പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയുന്നതാണ്. നിങ്ങളുടെ സ്ഥലം കണ്ടതിനുശേഷം ആയിരിക്കും നിങ്ങൾക്ക് പരമാവധി വായ്പ്പ ലഭിക്കുന്ന തുക കണക്കാക്കുക.