മത്സ്യകൃഷി ചെയ്യുവാൻ വേണ്ടി കേന്ദ്ര-സംസ്ഥാന സഹായം. താല്പര്യമുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

മത്സ്യ കൃഷി ചെയ്യാൻ താല്പര്യം ഉള്ള വ്യക്തികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പദ്ധതി നിലവിൽ വന്നിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി വഴി ശുദ്ധജല മത്സ്യ ഹാച്ചറി, ഓരു ജല മത്സ്യ ഹാച്ചറി, ചെമ്മീൻ ഹാച്ചറി, ആറ്റുകൊഞ്ച് ഹാച്ചറി, കടൽ മത്സ്യ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റ്, ഓർണമെന്റൽ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിർമാണ യൂണിറ്റ് എന്നിവ തുടങ്ങാൻ ധനസഹായം ലഭിക്കുന്നു.

മേൽപ്പറഞ്ഞിരിക്കുന്ന യൂണിറ്റുകൾ പുതുതായി സ്ഥാപിക്കണമെന്ന് താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. ഇതിനുവേണ്ടി മാർഗരേഖ പ്രകാരം ഉള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ്.

ഈ പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർ ഡിസംബർ 28-ആം തിയ്യതിക്ക് മുൻപ് ഫിഷറീസ് ജില്ലാ ഓഫീസുകളിൽ സ്മാരക നിർദേശപ്രകാരമുള്ള പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. കൂടാതെ ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിന് ജില്ലാ മേഖലകളിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടാവുന്നതാണ്.

dof.gov.in/pmmsy എന്ന വെബ്സൈറ്റ് മുഖേനയും ഈ പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടുകൂടി നടപ്പാക്കുന്ന ഈ പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർ ഉടനെ തന്നെ മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക.