ഡിസംബർ മാസം കേന്ദ്രസഹായം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകും. എല്ലാവരും പരിശോധിക്കുക.

ഡിസംബർ മാസത്തിൽ പൊതുജനങ്ങൾക്ക് ഏറെ സന്തോഷകരമായതും സഹായകരമായതുമായ കേന്ദ്ര സഹായം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുവാൻ പോവുകയാണ്. ഈ ഒരു സഹായം നിങ്ങൾക്ക് ലഭിക്കുന്നതിന് നിങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഈ ഒരു സഹായം ലഭിക്കുന്നതിനുവേണ്ടി പുതിയ അപേക്ഷകളും നിലവിൽ സ്വീകരിക്കുന്നുണ്ട്.

ഒരു സാമ്പത്തിക വർഷത്തിൽ മൂന്ന് തവണയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ അനുകൂല്യം കർഷകർക്ക് ലഭിക്കുക. ഏപ്രിൽ മുതൽ ജൂലൈ, ഓഗസ്റ്റ് മുതൽ നവംബർ, ഡിസംബർ മുതൽ മാർച്ച് എന്നിങ്ങനെ മൂന്നു തവണയാണ് ലഭിക്കുക.  പതിനാല് കോടി ജനങ്ങൾക്ക് പ്രതിവർഷം 6000 രൂപ വീതം മൂന്നു തുല്യ ഗഡുക്കളായി കേന്ദ്ര സർക്കാർ നൽകുക.

പ്രധാനമന്ത്രി കിസാൻ നിധിയുടെ ഏഴാം ഗഡുവായ ആനുകൂല്യം ഡിസംബറിൽ ലഭിക്കാൻ ഇരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഗുണഭോക്താക്കൾ ഇതുസംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കുക. രണ്ട് രീതിയിൽ നമുക്ക് ഇത് പരിശോധിക്കാൻ സാധിക്കും. മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും പരിശോധിക്കാവുന്നതാണ്. കമ്പ്യൂട്ടർ വഴി പരിശോധിക്കുന്നവർക്ക് പിഎം കിസാൻ സമ്മാൻ സ്കീമിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://pmkisan.gov.in  വെബ്സൈറ്റിൽ കയറി ഫാർമേഴ്സ് കോർണർ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.

ഗുണഭോക്തിക ഓപ്ഷൻ തിരഞ്ഞെടുക്കുക. ഈ പട്ടികയിൽ പിഎം കിസാൻ സമ്മാൻ സ്കീമിന്റെ   അപേക്ഷയുടെ സ്റ്റാറ്റസ് അറിയുവാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്.

മൊബൈൽ വഴി പരിശോധിക്കുന്നവർ പിഎം കിസാൻ എന്ന മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അവിടെ ബെനിഫിഷ്യറി സ്റ്റാറ്റസ് എന്ന ഭാഗത്ത് ആധാർ നമ്പറും മൊബൈൽ നമ്പറും നൽകിക്കൊണ്ട് പരിശോധിക്കാവുന്നതാണ്. അർഹതയുള്ളവർക്ക് ഇനിയും പുതുതായ അപേക്ഷകൾ അപേക്ഷിക്കാവുന്നതാണ്.

പൊതു സേവന കേന്ദ്രങ്ങൾ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റിന്റെ കൂടെ ബന്ധപ്പെട്ട രേഖകളും ചേർത്ത് നിങ്ങളുടെ അടുത്തുള്ള കൃഷിഭവനിൽ സമർപ്പിക്കേണ്ടതുണ്ട്. വെരിഫിക്കേഷന് ശേഷം തുക നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.