സംസ്ഥാനത്തെ ഏകദേശം 60 ലക്ഷത്തോളം ആളുകൾ സേവന പെൻഷനും ക്ഷേമനിധിയിലൂടെ ലഭിക്കുന്ന പെൻഷനും കൈപ്പറ്റുന്നവരാണ്. ഇതിൽ ഭൂരിഭാഗം വ്യക്തികളും സേവനപെൻഷൻ ആണ് കൈപ്പറ്റുന്നത്. നിലവിൽ 1400 രൂപ വീതമാണ് സേവനപെൻഷൻ ഓരോ വ്യക്തികൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു വ്യക്തിക്ക് ക്ഷേമനിധി വഴിയുള്ള പെൻഷൻ ലഭ്യമാകണമെങ്കിൽ ക്ഷേമനിധിയിൽ അംഗത്വം എടുക്കണം. ശേഷം അംശാദായം അടക്കുന്ന വ്യക്തികൾക്കാണ് ക്ഷേമനിധി പെൻഷൻ ലഭിക്കുന്നത്. ഒരേ സമയം സേവന പെൻഷനും ക്ഷേമനിധി പെൻഷനും ഒരു വ്യക്തിക്ക് ലഭിക്കുകയില്ല.
കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന വ്യക്തികൾക്ക് സംസ്ഥാന സർക്കാർ 5000 രൂപ പെൻഷൻ നൽകാൻ പദ്ധതി ഇടുകയാണ്. ഒരുപാട് വ്യക്തികൾക്ക് കർഷക ക്ഷേമനിധി പെൻഷനിൽ അംഗത്വം എടുക്കാൻ സാധിക്കുന്നതാണ്. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാണ് ഈയൊരു കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാൻ സാധിക്കുന്നത്.
മറ്റേതെങ്കിലും ക്ഷേമനിധി ബോർഡിൽ അംഗമായ വ്യക്തികൾക്ക് കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാൻ സാധിക്കുന്നതല്ല. ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള വ്യക്തികൾക്കാണ് 60 വയസ്സിനുശേഷം പെൻഷൻ ലഭിച്ചു തുടങ്ങുക. ഉപഭോക്താക്കൾ അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെൻഷനായി ലഭിക്കുക.
3000 രൂപ മുതൽ 5000 രൂപ വരെയാണ് പെൻഷൻ ലഭിക്കുക. 250 രൂപയാണ് ഓരോ മാസവും അടക്കുന്നതെങ്കിൽ അതിന് തുല്യമായ തുക സർക്കാരും നിക്ഷേപിക്കുന്നതാണ്. ഈ ഒരു പദ്ധതിയുടെ നടത്തിപ്പിനായുള്ള വിശകലനങ്ങൾക്ക് വേണ്ടി സംസ്ഥാന കൃഷി മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും തമ്മിലുള്ള ബോർഡ് മീറ്റിംഗ് കഴിഞ്ഞ മാസങ്ങളിൽ നടന്നിരുന്നതാണ്. ഈയൊരു പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ആയിരിക്കും പ്രസിദ്ധീകരിക്കുക.