കാജൽ അഗർവാളിന്റെ അവസാന സിനിമ ദുൽഖർ സൽമാന്റെ ഒപ്പം.

രാജ്യത്തെ പ്രശസ്ത നടിയായ കാജൽ അഗർവാളിന്റെ കല്യാണം കഴിഞ്ഞ വിവരം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കല്യാണ ശേഷം പല നടിമാരും അഭിനയം നിർത്തുകയാണ് പതിവ്. എന്നാൽ കാജൽ അഗർവാൾ പുതിയ ഒരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിലവിൽ കാജൽ അഗർവാൾ ദുൽഖർ സൽമാനോടൊപ്പം ഒരു സിനിമ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഹേയ് സിനാമിക എന്ന റൊമാന്റിക് പടത്തിലാണ് കാജൽ അഗർവാൾ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കാജൽ അഗർവാൾ എടുത്തിരിക്കുന്ന പുതിയ തീരുമാനം അനുസരിച്ച് ഇനിമുതൽ റൊമാന്റിക് ചിത്രങ്ങളിലും ഐറ്റം ഡാൻസുകളിലും കാജൽ അഗർവാൾ അഭിനയിക്കുകയില്ല. സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിയായ കാജൽ അഗർവാളാണ് കല്യാണത്തെ തുടർന്ന് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.

കഴിഞ്ഞമാസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. നായിക പ്രാധാന്യമുള്ള റൊമാന്റിക് സിനിമകളിലും ഐറ്റം ഡാൻസുകളിലും ഇനിമുതൽ കാജൽ അഗർവാളിനെ കാണാൻ സാധിക്കുകയില്ല.

എന്നാൽ വിവാഹത്തിനു മുന്ന് ഏറ്റെടുത്ത ചിത്രങ്ങളിലെല്ലാം കാജൽ അഗർവാൾ അഭിനയിക്കുന്നതാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ഹെയ് സിനാമിക എന്ന ചിത്രമാകും കാജൽ അഗർവാളിന്റെ അവസാന റൊമാന്റിക് ചിത്രം. പ്രേക്ഷകർക്ക് തീരാനഷ്ടമാണ് കാജൽ അഗർവാളിന്റെ ഈ തീരുമാനം.