സംസ്ഥാന സർക്കാരിന്റെ ജൂലൈ മാസത്തെ റേഷൻ വിതരണം – രണ്ടുതരം അരി, ഗോതമ്പ്, പഞ്ചസാര – വിശദമായി അറിയൂ

റേഷൻ കാർഡിലെ ഓരോ വിഭാഗക്കാർക്കും ജൂലൈ മാസത്തെ റേഷൻ വിതരണത്തിൽ എന്തൊക്കെയാണ് ലഭിക്കുക എന്നതിനെ പറ്റിയാണ് ഇവിടെ വിശദമായി പറയുവാൻ പോകുന്നത്. ആദ്യമായി എ. എ. വൈ കാർഡുകൾ അതായത് മഞ്ഞ കാർഡുകളുടെ റേഷൻ വിതരണത്തെ പറ്റി അറിയാം.

മഞ്ഞ കാർഡുകാർക്ക് 30 കിലോ അരിയും 4 കിലോ ഗോതമ്പുമാണ് സൗജന്യമായി ലഭിക്കുക. കൂടാതെ ഒരു കിലോ ആട്ടയും ആനുകൂല്യമായി ലഭിക്കുന്നതാണ്. പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്ക് ഇവർക്ക് ലഭിക്കുന്നതായിരിക്കും. ഇതോടൊപ്പം എ. എ. വൈ റേഷൻ കാർഡുകൾക്ക് കേന്ദ്ര സർക്കാരിന്റെ സൗജന്യ അരി വിതരണവും ഉണ്ട്. എന്നാൽ അതിന്റെ തീയതി ഇതുവരെ കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ സൗജന്യ അരി കേന്ദ്രത്തിൽ നിന്നും വരുന്ന മുറയ്ക്ക് മഞ്ഞക്കാർഡുകാർക്ക് റേഷൻ കടകളിൽ നിന്നും വിതരണം ഉണ്ടായിരിക്കുന്നതായിരിക്കും. കൂടാതെ പിങ്ക് റേഷൻ കാർഡുകാർക്കും ഇത്തരത്തിൽ കേന്ദ്ര സർക്കാരിന്റെ സൗജന്യ അരി വിതരണം ഉണ്ടായിരിക്കുന്നതാണ്. കാർഡിലെ ഓരോ വ്യക്തിക്കും അഞ്ചു കിലോ എന്ന നിരക്കിലായിരിക്കും കേന്ദ്ര സർക്കാരിന്റെ അരി ലഭിക്കുക.

പിങ്ക് റേഷൻ കാർഡുകാർക്ക് നിലവിൽ ലഭിക്കുക റേഷൻ കാർഡിലെ ഓരോ വ്യക്തിക്കും 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്ന നിരക്കിൽ ആയിരിക്കും. ലഭിക്കുന്ന ഗോതമ്പിനു പകരമായി ഒരു കിലോ ആട്ട വാങ്ങാനുള്ള സാഹചര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണ് പിങ്ക് റേഷൻ കാർഡ്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്.

എ. പി. എൽ നീല കാർഡുകാർക്ക് സംസ്ഥാന സർക്കാരിന്റെ സബ്സിഡി ലഭിച്ചു വരുന്നതുകൊണ്ട് തന്നെ റേഷൻ കാർഡിലെ ഓരോ വ്യക്തിക്കും രണ്ട് കിലോ അരി ഒരു കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കുന്നതായിരിക്കും. സ്പെഷ്യൽ അരിയുടെ വിതരണം കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി ആയിരിക്കും ലഭിക്കുക. കഴിഞ്ഞ മാസങ്ങളിൽ നടന്നതുപോലെതന്നെ ഈ ജൂലൈ മാസത്തിലും സ്പെഷൽ അരി വിതരണം ഉണ്ടായിരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത് എങ്കിലും അതിന്റെ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.

അടുത്തതായി എ. പി. എൽ വിഭാഗത്തിൽപ്പെട്ട വെള്ള റേഷൻ കാർഡുകളുടെ ജൂലൈ മാസത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ആണ്. സബ്സിഡികൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ വെള്ള കാർഡുകാർക്ക് കേവലം രണ്ട് കിലോ അരിയാണ് കിലോയ്ക്ക് 10 രൂപ 50 പൈസ നിരക്കിൽ ഈടാക്കുന്നത്. സ്പെഷ്യൽ അരി വിതരണം ഉണ്ടെങ്കിൽ അതിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടാതെ എ. പി. എൽ കാർഡുകാർക്ക് ആട്ടയുടെ വിതരണവും ഉണ്ട്. ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട വാങ്ങാവുന്നതാണ്. ഇത് കിലോയ്ക്ക് 17 രൂപ നിരക്കിലാണ് ഈടാക്കുന്നത്.

ബ്രൗൺ വിഭാഗം റേഷൻ കാർഡുകളെ കുറിച്ചുള്ള അറിയിപ്പുകൾ ആണ് അടുത്തത്. ഇൻസ്റ്റിറ്റിയൂഷണൽ എന്ന് പറയുന്ന പ്രത്യേക വിഭാഗമാണ് ഈ റേഷൻ കാർഡിൽ ഉൾപ്പെടുന്നവർ. ഇവർക്ക് യാതൊരു തരത്തിലുമുള്ള റേഷൻ വിതരണം ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. സ്പെഷ്യൽ അരി വിതരണം ഉണ്ട് എങ്കിൽ അത് രണ്ട് കിലോ വരെ വാങ്ങാവുന്നതാണ്. ഈ വിവരങ്ങൾ ഉപയോഗപ്രദമായി എങ്കിൽ പരമാവധി മറ്റുള്ളവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.