വിദ്യാർഥികൾ കാത്തിരുന്ന പരീക്ഷ. നാലു തവണയായി എഴുതാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുക.

വിദ്യാർഥികൾ കാത്തിരുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ നാലു തവണയായി വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കും. കേന്ദ്ര സർക്കാരാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ വിദ്യാർഥികൾക്ക് ജനുവരി 23 മുതൽ 26 വരെ ഒന്നാം തവണയും, മാർച്ച് ഏപ്രിൽ മെയ് എന്നിങ്ങനെ നാല് തവണയായി പരീക്ഷ എഴുതാവുന്നതാണ്. വിദ്യാർഥികൾ എഴുതുന്ന 4 ജോയിന്റ് എൻട്രൻസ് എക്സാമിൽ ഏതിനാണോ കൂടുതൽ മാർക്ക് അതാവും പരിഗണനയിൽ ഉണ്ടാവുക.

വിദ്യാർഥികൾ നാലുതവണ ജോയിന്റ് എൻട്രൻസ് എക്സാം എഴുതണമെന്ന് നിർബന്ധമില്ല. എഴുതിയിരിക്കുന്ന പരീക്ഷയിൽ ഏതിനാണ് കൂടുതൽ മാർക്ക് അതാണ് വിദ്യാർഥികൾക്ക് ലഭിക്കുക. ഇങ്ങനെ വരുന്നതിലൂടെ സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ മെയ് മാസത്തിൽ മുൻപായി നടത്തേണ്ട ഒരു സാഹചര്യമാണ് മുന്നോട്ടുവരുന്നത്.

അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇതിനുവേണ്ടി വിദ്യാർഥികൾക്ക് കൃത്യമായ മറുപടി നൽകേണ്ടതാണ്. കാരണം ഇത്തരം എക്സാമുകൾ എഴുതണമെങ്കിൽ വിദ്യാർഥികൾക്ക് പ്ലസ് ടുവിലെ ക്ലാസുകൾ എല്ലാം എടുത്ത് കഴിയേണ്ടത് അനിവാര്യമാണ്.

കൊവിഡ് മൂലം ക്ലാസുകൾ ഓൺലൈനിൽ തുടരുന്നത് കാരണം വിദ്യാർഥികൾക്ക് കൃത്യമായ ക്ലാസുകൾ ലഭിക്കുന്നുണ്ടോ എന്നുകൂടി നോക്കണം. അതുകൊണ്ടുതന്നെ എങ്ങനെയാണ് വിദ്യാർഥികൾ ഇത്തരമൊരു പരീക്ഷയ്ക്ക് ഒരുങ്ങേണ്ടത് എന്ന് സർക്കാർ തന്നെ വിലയിരുത്തണം.