ബിലാലിനോട് കണക്കുതീർക്കാൻ ജോൺ അബ്രഹാം? ബിലാൽ സിനിമയിൽ ജോൺ അബ്രഹാം വില്ലൻ ?

ബിലാലിനോട് കണക്കുതീർക്കാൻ ജോൺ അബ്രഹാം. നീണ്ട കാത്തിരിപ്പിന് ഒടുവിൽ മമ്മൂക്ക വീടിനുപുറത്ത്. 275 ദിവസത്തെ ക്വാറന്‍റൈനിന് ശേഷം മമ്മൂട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി എംജി റോഡ് വഴി കണ്ടെയ്നർ റോഡിലൂടെ കലൂർ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ചതിനുശേഷം ആണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷം വീട്ടിൽനിന്ന് പുറത്ത് ഇറങ്ങിയിട്ടില്ലായിരുന്നു താരം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രമേശ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും കൂടെയുണ്ടായിരുന്നു. താരം ഡിസംബർ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ പോകും. ശേഷം ഷൂട്ടിംഗ് സെറ്റിലേക്കും.

മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ബിലാൽ. മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് താരമായ ബിലാൽ രണ്ടാം വരവിന് ഒരുങ്ങുകയാണ്.

സിനിമ പ്രഖ്യാപിച്ചതു മുതൽ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിനോയസ് ആൻഡ്രോയി എന്ന ആൾ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി ഇട്ട കുറുപ്പിന്റെ സ്ക്രീൻഷോട്ടുകൾ ആണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ പറയുന്ന പ്രകാരം ജോൺ അബ്രഹാം അല്ല വില്ലൻ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഏതായാലും സിനിമയിൽ നല്ലൊരു വില്ലൻ തന്നെയാകും ഉണ്ടാവുക. മമ്മൂക്ക ഇപ്പോൾ പുറത്തിറങ്ങിയതോടെ ബിലാൽ ആരംഭിക്കുവാനുള്ള ദിവസം അടുത്തുവരികയാണ്. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കാം.